ബിബിസിയിലെ ഇന്‍കം ടാക്‌സ് സര്‍വെ; മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്, പ്രതിഷേധം
2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചാണ് ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നത്. ഇതില്‍ മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ട് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം

ന്യൂദല്‍ഹി: ഇന്ത്യയിലെ ബി ബി സി ഓഫീസുകളില്‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ സര്‍വെയില്‍ തങ്ങള്‍ക്ക് അതീവ ഉത്കണ്ഠയുണ്ടെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിക്കുന്ന പ്രവണതയുടെ തുടര്‍ച്ചണിത് എന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടേയും അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാന്‍ ഇത്തരം എല്ലാ അന്വേഷണങ്ങളിലും അതീവ ജാഗ്രതയും സംവേദനക്ഷമതയും കാണിക്കണം എന്നും പ്രസ്താവനയിലൂടെ എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നയങ്ങളെയോ ഭരണസ്ഥാപനങ്ങളെയോ വിമര്‍ശിക്കുന്ന പത്രസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് സര്‍വേ എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെട്ടത്.
ഇന്ന് രാവിലെയോടെ ആണ് ബി ബി സിയുടെ മുംബൈയിലേയും ദല്‍ഹിയിലേയും ഓഫീസുകളില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സര്‍വെ നടത്തിയത്. ചില അന്താരാഷ്ട്ര നികുതി, ട്രാന്‍സ്ഫര്‍ പ്രശ്നങ്ങള്‍ എന്നിവ അന്വേഷിക്കുന്നതിനാണ് സര്‍വെ നടപടികള്‍ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആദായ നികുതി വകുപ്പുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ട് എന്ന് ബിബിസി പ്രസ്താവനയില്‍ അറിയിച്ചു.
2002 ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന പേരില്‍ ബിബിസി രണ്ട് ഭാഗങ്ങളുടെ ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ ടി വകുപ്പിന്റെ സര്‍വെ നടക്കുന്നത് എന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി. ന്യൂസ്‌ക്ലിക്ക്, ന്യൂസ്ലോണ്‍ട്രി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍ എന്നിവയുടെ ഓഫീസുകളില്‍ 2021-ല്‍ സമാന സര്‍വേകള്‍ നടത്തിയിരുന്നതായി എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.

ഇത് ഭരണഘടനാപരമായ ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന പ്രവണതയാണ് എന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായതും മുന്‍വിധിയുള്ളതുമായ റിപ്പോര്‍ട്ടാണ് ബിബിസി സംപ്രേഷണം ചെയ്തിരിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇതിന് പിന്നാലെ ഇന്ത്യയിലേ പ്രദര്‍ശനം വിലക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്, സി പി എം എന്നീ കക്ഷികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥി സംഘടനകളും ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു.












Click it and Unblock the Notifications