എന്തിനാ വഴങ്ങിയത്, പിന്നെ കരഞ്ഞിട്ട് കാര്യമില്ല- ബലാല്‍സംഗക്കേസില്‍ ഇരയോട് ജഡ്ജി
പ്രണയം അതിര് കടന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ആണ്‍കുട്ടിയെ പോലെ പെണ്‍കുട്ടിയും സന്നദ്ധമായിട്ടാണ്. അതിന്റെ ഉത്തരവാദിത്തം രണ്ടുപേര്‍ക്കുമുണ്ട്- ജസ്റ്റിസ് മൃദുല ഭക്തര്‍ വ്യക്തമാക്കി.
മുംബൈ: വിവാഹം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന ബലാല്‍സംഗ കേസുകളിലെ ഇരകളുടെ വാദം എപ്പോഴും പരിഗണിക്കാനാവില്ലെന്ന് കോടതി. ബലാല്‍സംഗക്കേസില്‍ 21കാരനായ കാമുകന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.
കാമുകനുമായി ബന്ധം വേര്‍പ്പിരിഞ്ഞ ശേഷം പെണ്‍കുട്ടി നല്കിയ ബലാല്‍സംഗ കേസാണ് ഹൈക്കോടതി പരിഗണിച്ചത്. വിവാഹത്തിന് മുമ്പ് കാമുകന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ തയ്യാറാവുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവര്‍ തയ്യാറാവണം. ബന്ധം വഷളായ ശേഷം കരയുകയല്ല വേണ്ടതെന്നും ജസ്റ്റിസ് മൃദുല ഭക്തര്‍ വ്യക്തമാക്കി.

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. എന്നുവച്ച് എല്ലാ സംഭവങ്ങളും ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ല. വിദ്യാസമ്പന്നരായ നിരവധി പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നുണ്ട്. ബന്ധം തെറ്റുമ്പോള്‍ ബലാല്‍സംഗ കേസ് നല്‍കുന്നത് എല്ലാ ഘട്ടത്തിലും പീഡനമായി കണക്കാക്കാനാവില്ല-കോടതി വ്യക്തമാക്കി.

തലമുറകളിലെ മാറ്റം എല്ലാവരും മനസിലാക്കണം. മുമ്പ് വിവാഹ വേളയില്‍ വധു കന്യകയായിരിക്കണമെന്ന സങ്കല്പ്പത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇന്ന് ഈ ചിന്തയില്‍ മാറ്റം വന്നിരിക്കുന്നുവെന്നും കോടതി പറഞ്ഞു.

പുതുതലമുറക്ക് ലൈംഗികതയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സമൂഹം ഏറെ മാറിയിട്ടുണ്ടെങ്കിലും വിവാഹത്തിന് മുമ്പുള്ള സെക്സിനെ കുറിച്ച് പരിശോധന വേണം. പ്രണയം അതിര് കടന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ആണ്‍കുട്ടിയെ പോലെ പെണ്‍കുട്ടിയും സന്നദ്ധമായിട്ടാണ്. അതിന്റെ ഉത്തരവാദിത്തം രണ്ടുപേര്‍ക്കുമുണ്ട്- ജസ്റ്റിസ് മൃദുല ഭക്തര്‍ വ്യക്തമാക്കി.

സ്ത്രീ പ്രായപൂര്‍ത്തിയായവളും വിദ്യാസമ്പന്നയുമാണെങ്കില്‍ വിവാഹ പൂര്‍വ സെക്സിനെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടതുമാണെന്ന മുന്‍ ഉത്തരവും ജസ്റ്റിസ് മൃദുല ഭക്തര്‍ എടുത്ത് പറഞ്ഞു.

ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ഇതിനെ അനുകൂലിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പ്രതിഷേധവും രേഖപ്പെടുത്തി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications