കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ മന്ത്രിയ്ക്ക് വിദ്യാഭ്യാസം വേണോ? ഉത്തരം കര്‍ണാടക പറയും, ജിടി ദേവഗൗഡ എട്ടാം ക്ലാസുകാരന്‍!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചര്‍ച്ചകള്‍ എന്നും സജീവമാണ്. പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടി നഗരവും ഉള്‍പ്പെടുന്ന കര്‍ണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിദ്യാഭ്യാസമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ഉന്നത വിദ്യാഭ്യസ മന്ത്രിയും പ്രമുഖ ജെഡിഎസ് നേതാവുമായ ജി ടി ദേവഗൌഡ ഒരു എട്ടാം ക്ലാസ്സുകാരനാണ്. ചാമുണ്ടേശ്വരിയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധാരമയ്യയെ പരാജയപ്പെടുത്തിയാണ് ജി ഡി ദേവഗൌഡ നിയമസഭയില്‍ എത്തിയത്. മുമ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രി ആക്കിയപ്പോള്‍ വിമര്‍ശിച്ചവരെവിടെയെന്നാണ് എതിര്‍പക്ഷം ഇപ്പോള്‍ ചോദിക്കുന്നത്.

g-t-devegowda-

ജിടി ദേവഗൗഡയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ കര്‍ണാടകയുടെ സ്വന്തം മുഖ്യന്‍ എച്ച്ഡി കുമാരസ്വാമിയുടെ മറുപടി ഇങ്ങെയായിരുന്നു. 'ഞാനെന്താണ് പഠിച്ചത്. മുഖ്യമന്ത്രിയായില്ലേ''. ചിലര്‍ക്കു ചില വകുപ്പുകളില്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. എല്ലാ വകുപ്പുകളിലും നന്നായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടെന്നും മുന്തിയസ്ഥാനം ലഭിച്ചില്ലെന്ന ജി ടി ദേവെഗൗഡയുടെ പരാതിക്കു മറുപടിയായി കുമാരസ്വാമി പറഞ്ഞു. ബിഎസ്‌സിയാണു കുമാരസ്വാമിയുടെ വിദ്യാഭ്യാസ യോഗ്യത.

English summary
Education ministerial berth allocation in Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X