ഓംലെറ്റില്‍ ഉള്ളിയിടാത്തതിന് വെടി
ലഖ്നൗ: ഓംലെറ്റില്‍ ഉള്ളി ചേര്‍ക്കാത്തതിന് തട്ടുകടക്കാരനെ വെടിവച്ച് കൊല്ലാന്‍ ശ്രമം. ലഖ്നൗവിനടുത്ത് അലിഗഞ്ച് മാര്‍ക്കറ്റില്‍ ആണ് സംഭവം നടന്നത്. തട്ടുകട നടത്തിപ്പുകാരനായ ദീപു കശ്യപിനാണ് വെടിയേറ്റത്.
2013 സെപ്റ്റംബര്‍ 22 ന് വൈകുന്നേരം 7.30 ഓടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. യോഗേഷ് എന്ന് വിളിക്കപ്പെടുന്ന ഖുറാനയും, നാല് സുഹൃത്തുക്കളും കടയിലെത്തി കശ്യപിനോട് ഓംലെറ്റ് ആവശ്യപ്പെട്ടു. കശ്യപ് ഓംലെറ്റ് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

ഒരു കഷ്ണം വായില്‍ വച്ചപ്പോള്‍ തന്നെ ഖുറാനക്ക് കാര്യം മനസ്സിലായി. ഓംലെറ്റില്‍ ഉള്ളി ചേര്‍ത്തിട്ടില്ല. ഉള്ളിക്ക് എത്ര വിലകൂടിയാലും ഓംലെറ്റില്‍ അതില്ലെങ്കില്‍ ശരിയാകില്ലെന്ന പക്ഷക്കാരനായിരുന്നു ഖുറാന. ഉടന്‍ തന്നെ തര്‍ക്കവും തുടങ്ങി.
ഖുറാനക്കൊപ്പം സുഹൃത്തുക്കളും കൂടി ചെര്‍ന്നതോടെ കശ്യപിന്റെ കാര്യം കഷ്ടത്തിലായി. അപ്പോഴേക്കും തൊട്ടടുത്തുള്ള കട ഉടമകളെല്ലാം കശ്യപിനെ രക്ഷിക്കാന്‍ ഓടിക്കൂടി. അതോടെ കാര്യങ്ങള്‍ എല്ലാം തിരിഞ്ഞുമറിഞ്ഞു. ഖുറാനക്കും കൂട്ടര്‍ക്കും രക്ഷയില്ല എന്ന അവസ്ഥയായി.
കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യമെത്തിയപ്പോഴാണ് ഖുറാന കയ്യിലിരുന്ന നാടന്‍ തോക്കെടുത്ത് വെടിയുതിര്‍ത്തത്. കശ്യപിന്റെ തലക്ക് തന്നെയാണ് ഖുറാന വെടിവച്ചത്. ഭാഗ്യത്തിന് തലയിലുരുമ്മിയാണ് വെടിയുണ്ട കടന്നുപോയത്. ചെറുതായി പരിക്കേറ്റ കശ്യപിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവപ്പുണ്ടായ ഉടന്‍ തന്നെ ഖുറാനയും സംഘവും സ്ഥലത്ത് നിന്ന് മുങ്ങി.
സംഭവത്തില്‍ ഖുറാക്കും സുഹൃത്തുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications