കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്

Google Oneindia Malayalam News

Recommended Video

cmsvideo
ഗോഡ്‌സെ പരാമര്‍ശത്തില്‍ കമല്‍ ഹാസന് നേരെ വ്യാപക പ്രതിഷേധം

ചെന്നൈ: മക്കൾ നീതി മയ്യം നേതാവ് കമൽഹാസന് നേരെ വീണ്ടും ആക്രമണം. അറവാക്കുറിച്ചിയിലെ റാലിക്കിടിലെ കമൽഹാസന് നേരെ ചിമൂട്ടയേറും കല്ലേറും. പ്രസംഗം അവസാനിപ്പിച്ച് കമൽഹാസൻ മടങ്ങുന്നതിടിയാണ് സ്റ്റേജിന് നേരെ ചിലർ ചീമുട്ടയെറിഞ്ഞത്. ഹിന്ദു മുന്നണി പ്രവർത്തകരാണ് കമൽഹാസനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് പോലീസ് അകമ്പടിയോടെ കമൽഹാസനെ സുരക്ഷിതമായി വാഹാനത്തിനടുത്ത് എത്തിക്കുകയായിരുന്നു.

ചീമുട്ടയെറിഞ്ഞതെന്ന് സംശയിക്കുന്ന രണ്ട് പേരെ മക്കൾ നീതി മയ്യം പ്രവർത്തകർ പിടികൂടിയിരുന്നു. പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗോഡ്സെ പരാമർശത്തിന് ശേഷം കമല‍ഹാസന് നേരെ രൂക്ഷ വിമർശനമാണ് ഒരു വിഭാഗം ഉയർത്തുന്നത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗാന്ധിജിയെ കൊന്ന ഗോഡ്സെ ആയിരുന്നു എന്നായിരുന്നു കമൽഹാസന്റെ പ്രസ്താവന.

ബിജെപി 300 സീറ്റുകളിലേക്ക് കുതിക്കും, എന്‍ഡിഎയില്‍ നേട്ടമുണ്ടാക്കുക ഈ കക്ഷികള്‍!!ബിജെപി 300 സീറ്റുകളിലേക്ക് കുതിക്കും, എന്‍ഡിഎയില്‍ നേട്ടമുണ്ടാക്കുക ഈ കക്ഷികള്‍!!

kamal

കഴിഞ്ഞ ദിവസം തിരുപ്പറൻകുൻഡ്രത്ത് നടന്ന തിരഞ്ഞെടുപ്പ് കമൽഹാസന്റെ പ്രചാരണ റാലിക്ക് നേരെ ബിജെപി,ഹനുമാൻ സേന പ്രവർത്തകർ ചെരുപ്പേറ് നടത്തിയിരുന്നു. തുടർന്ന് മക്കൾ നീതി പ്രവർത്തകരുടെ പരാതിയിൽ പതിനൊന്നോളം പേർക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് കമൽഹാസനെതിരെ കേസെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ മറുപടിയുമായി കമൽഹാസൻ രംഗത്ത് എത്തി. സത്യത്തെ വകവയ്ക്കാത്ത തീവ്രവാദികളാണ് ആക്രമണം നടത്തിയത്. സത്യസന്ധതയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ ആക്രമണമാണഅ ഇതെന്നും കമൽഹാസൻ പറഞ്ഞു. പാർട്ടി പ്രവർത്തകരും ആരാധകരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റി വയ്ക്കണമെന്ന് കമൽഹാസനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലും സുലൂരിലും നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാറ്റി വയ്ക്കണമെന്നാണ് ആവശ്യം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Eggs and stones hurled at Makkal Neethi Mayyam leader Kamal Hassan to protest agaisnt 'Godse comment'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X