കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അനുകൂല പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് നടി രമ്യയ്‌ക്കെതിരെ മുട്ടയേറ്

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: പാക്കിസ്ഥാന്‍ അനുകൂല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് അറിയിച്ച നടിയും കോണ്‍ഗ്രസ് മുന്‍ എംപിയുമായ രമ്യയ്ക്കുനേരെ മുട്ടയേറ്. മംഗലാപുരം വിമാനത്താവളത്തിന് പുറത്ത് ഇവരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുട്ടയേര്‍ നടത്തുകയായിരുന്നു. സംഭവത്തില്‍ പത്തോളം ബിജെപി ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ ബജ്‌പെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മംഗലാപുരത്തെത്തിയതായിരുന്നു രമ്യ. രമ്യയെ കരിങ്കൊടി കാണിക്കുമെന്നു ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, എബിവിപി തുടങ്ങിയ സംഘടനകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലും രമ്യയുടെ വാഹനത്തിനും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

ramya-controversy

വിമാനത്താവള പരിസരത്തും വിമാനത്താവളത്തിനു സമീപം പ്രധാന റോഡിലെ കെഞ്ചാര്‍ ജംങ്ഷനിലുമാണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. വിമാനമിറങ്ങിയ രമ്യ ടെര്‍മിനല്‍ കെട്ടിടത്തിനു പുറത്തെത്തിയതോടെ പോലീസ് സുരക്ഷാ വലയത്തില്‍ രമ്യയെ ഇവിടെ നിന്നു കാറില്‍ കയറ്റി വിട്ടു. ഇവിടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ അഞ്ചു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മെയില്‍ റോഡിലെ കെഞ്ചാര്‍ ജംക്ഷനില്‍ വെച്ചാണ് കാറിന് നേരെ മുട്ടയേറ് ഉണ്ടായത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി വീശുകയും ചെയ്തു. ഇതിനിടെ കാറിനു നേര്‍ക്ക് മുട്ടയെറിയുകയായിരുന്നു. ഒന്ന് കാറില്‍ പതിച്ചു. ബാക്കിയുള്ളവ റോഡില്‍ വീണു. ഇതോടെ പ്രതിഷേധക്കാരെ പൊലീസ് വിരട്ടിയോടിച്ചു.

പാകിസ്ഥാന്‍ നരകമൊന്നുമല്ലെന്നും അവിടെയുള്ളവരും നമ്മളെ പോലുള്ള മനുഷ്യരാണെന്നുമാണ് രമ്യ കഴിഞ്ഞദിവസം പറഞ്ഞത്. പാക്കിസ്ഥാനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന പരീക്കറുടെ അഭിപ്രായത്തോടായിരുന്നു രമ്യയുടെ ഈ പ്രതികരണം. ഇതേ തുടര്‍ന്ന് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

English summary
Eggs Pelted at Congress Leader Ramya's Car in Mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X