കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാരാമുള്ളയില്‍ ഈദ് പ്രാര്‍ഥനക്കെത്തിയത് പതിനായിരങ്ങള്‍: അക്രമസംഭവങ്ങളില്ലെന്ന് സര്‍ക്കാര്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: ആളൊഴിഞ്ഞു കിടക്കുന്ന തെരുവുകളാണ് ബലിപെരുന്നാള്‍ ദിനത്തില്‍ ജമ്മു കശ്മീരിലേത്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി കര്‍ശന സുരക്ഷയാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശ്രീനഗറിലാണ് കനത്ത സുരക്ഷാ നിയന്ത്രണങ്ങളുള്ളത്. ശ്രീനഗറിലെ പള്ളിയില്‍ ഈദ് പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കിയിട്ടില്ല. അക്രമം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച മുതല്‍ തന്നെ നിരോധനാജ്ഞയ്ക്ക് സമാനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ട്. സമീപത്തെ ചെറിയ മുസ്ലിം പള്ളികളില്‍ മാത്രമാണ് ഈദ് പ്രാര്‍ത്ഥന നടന്നതെന്ന് സര്‍ക്കാര്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ബാരാമുള്ളയില്‍ 10000 ഓളം പേര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തെന്നും അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കശ്മീര്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയും സ്ഥിരീകരിച്ചിട്ടുണ്ട്.

മെഹബൂബ മുഫ്തിയുമായി വാഗ്വാദം: ഒമര്‍ അബ്ദുള്ളയെ ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റും, ബിജെപിയുടെ പേരില്‍!മെഹബൂബ മുഫ്തിയുമായി വാഗ്വാദം: ഒമര്‍ അബ്ദുള്ളയെ ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റും, ബിജെപിയുടെ പേരില്‍!

കഴിഞ്ഞ ആഴ്ച മുതല്‍ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഉള്‍പ്പെടെ കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടവിലാണ്. തടവിലുള്ളവര്‍ക്ക് സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് അനുമതി നല്‍കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതോടെ ചെറിയ തോതില്‍ അക്രമ സംഭവങ്ങള്‍ ഉടലെടുത്തതോടെയാണ് സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളായിരുന്നു കശ്മീരിലുണ്ടായിരുന്നത്.

 ബാങ്ക്- എടിഎം സേവനങ്ങള്‍

ബാങ്ക്- എടിഎം സേവനങ്ങള്‍

കശ്മീര്‍ താഴ് വരയിലെ നിര്‍ണായകമായ കേന്ദ്രങ്ങളില്‍ ഈദ് ആഘോഷങ്ങള്‍ നിരീക്ഷിക്കുന്നതിനായി മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. 300 ഓളം സ്പെഷ്യല്‍ ടെലിഫോണ്‍ ബൂത്തുകളും കശ്മീരില്‍ ഒരുക്കിയിട്ടുണ്ട്. ആഗസ്ത് 5 മുതല്‍ ടെലിഫോണ്‍- ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ നീക്കം. ഈദ് പ്രമാണിച്ച് അവധി ദിനത്തിലും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എടിഎം സേവനങ്ങളും പ്രത്യേകം തയ്യാറാക്കിയിരുന്നു. ബലിപെരുന്നാളിനായി 2.5 ലക്ഷം ചെമ്മരിയാടുകളെയും ഒരുക്കിയിരുന്നു. കശ്മീര്‍ സാധാരണ ഗതിയിലേക്ക് നീങ്ങുന്നതോടെ പ്രത്യേക പദവി റദ്ദാക്കിയത് സംബന്ധിച്ച് മുദ്രാവാക്യങ്ങളോടെ പൊതുജന പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്ന ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അ‍ഞ്ച് ജില്ലകളില്‍ നിന്ന് നിരോധനാജ്ഞ പൂര്‍ണമായും നീക്കിയിരുന്നു. അവശേഷിക്കുന്ന അഞ്ച് ജില്ലകളില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അയവുവരുത്തുക മാത്രമായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 പോലീസ് പ്രഖ്യാപനം

പോലീസ് പ്രഖ്യാപനം

ബലിപെരുന്നാളിനുള്ള ഷോപ്പിംഗിനായി നിരവധിപേരാണ് ശ്രീനഗറിലെ കടകളിലേക്ക് ഞായറാഴ്ച എത്തിയത് ആഗസ്ത് നാല് മുതലുള്ള നിരോധനാജ്ഞ ശനിയാഴ്ചയാണ് പിന്‍വലിച്ചത്. ഇതോടെ ജനങ്ങള്‍ തെരുവുകളില്‍ സജീവമാകുകയായിരുന്നു. എന്നാല്‍ ആളുകളോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കശ്മീര്‍ പോലീസ് ജീപ്പുകളില്‍ ഉച്ചഭാഷിണികള്‍ വഴി ആവശ്യപ്പെടുകയായിരുന്നു. കടകള്‍ അടച്ചിടാന്‍ കടയുടമകള്‍ക്കും നിര്‍ദേശം നല്‍കി. ആയിരക്കണക്കിന് സുരക്ഷാ സേനയാണ് കശ്മീരിലുള്ളത്. ഫോണ്‍- ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇനിയും പൂര്‍വ്വ സ്ഥിതിയിലെത്തിയിട്ടില്ല. എന്നാല്‍ കശ്മീരികള്‍ക്ക് പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ പ്രത്യേകം ടെലിഫോണ്‍ ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. കശ്മീരിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈദിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ മൊബൈല്‍ വാനുകളും കശ്മീരില്‍ സജീവമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സമീപത്തെ പള്ളികള്‍ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വലിയ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തടവുകാര്‍ കശ്മീരിന് പുറത്തേക്ക്!

തടവുകാര്‍ കശ്മീരിന് പുറത്തേക്ക്!

ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്ത നാഷണല്‍ കോണ്‍ഫറന്‍സ് അലി മുഹമ്മദ് സാഗറിനെ യുപിയിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബറേിലിയിലെ ജയിലിലേക്കാണ് മാറ്റിയിട്ടുള്ളത്. അറസ്റ്റ് ചെയ്ത് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റുന്ന ആദ്യത്തെ മുഖ്യധാരാ രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. വരും ദിവസങ്ങളില്‍ 46 ഓളം പേരെ ജമ്മു കശ്മീര്‍ ജയിലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ജയിലുകളിലേക്ക് മാറ്റും.

പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധങ്ങള്‍

പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധങ്ങള്‍


കശ്മീരിലെ ശ്രീനഗര്‍, ബാരാമുള്ള എന്നിവിടങ്ങളില്‍ തെരുവുകളിള്‍ പ്രതിഷേധങ്ങള്‍ ഉണ്ടായതായി ആഭ്യന്തര മന്ത്രിയുടെ വക്താവ് വ്യക്തമാക്കിയിരുന്നു. 20ഓളം പേര്‍ അടങ്ങുന്ന ഒരു സംഘമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ 10000 ത്തോളം പേര്‍ പ്രതിഷേധവുമായി അണിനിരന്നുവെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ഇത് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി. ചെറിയ കല്ലേറുകള്‍ ഒഴിവാക്കിയാല്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളോ അക്രമ സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് തലവന്‍ ദില്‍ബര്‍ഗ് സിംഗും വ്യക്തമാക്കിയത്. കശ്മീര്‍ താഴ് വരയില്‍ വെടിവെപ്പുണ്ടായെന്ന തരത്തിലുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് കശ്മീര്‍ ജനതയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ലഡാക്കില്‍ ആവേശപ്പെരുന്നാള്‍

ലഡാക്കില്‍ ആവേശപ്പെരുന്നാള്‍



ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ലഡാക്കില്‍ പ്രകടനം നടന്നിരുന്നു. ലഡാക്കിലേക്ക് മടങ്ങിയെത്തിയ എംപി നംഗ്യാല്‍ തന്റെ മണ്ഡത്തിലെ ജനങ്ങള്‍ക്കൊപ്പം ചുവടുവെക്കുകയും ചെയ്തുു. ല‍ഡാക്കിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നിര്‍ണായകമാണ്. രണ്ട് ദശാബ്ദക്കാലമായി ഇവര്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും ലഡാക്ക്. അതേ സമയം സുരക്ഷാ മുന്നറിയിപ്പ് നിലവിലുണ്ട്. കാര്‍ഗില്‍ സ്വാഭാവിക രീതിലിയേക്ക് നീങ്ങുന്നതോടെയാണ് ലഡാക്കിലും കാര്‍ഗ്ഗിലില്‍ സെക്യൂരിറ്റി അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ലേയില്‍ ഇന്റര്‍നെറ്റ് സേവനങ്ങലും ലഭ്യമാണ്. ലേയിലെ പള്ളിയില്‍ പതിവിന് സമാനമായി ഈദ് പ്രാര്‍ത്ഥനകളും നടന്നു.

English summary
Eid in Kashmir valley with security restrictions, no clashes reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X