Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിലര്‍ക്ക് ഇന്ന് ചിലര്‍ക്ക് നാളെ; ശരിക്കും എന്നാണ് ഈ ചെറിയ പെരുന്നാള്‍?

ദില്ലി: ഗള്‍ഫ് നാടുകള്‍ക്കൊപ്പം കേരളവും ജമ്മു കാശ്മീരും ചെറിയ പെരുന്നാള്‍ ഇന്ന് (ബുധനാഴ്ച) ആഘോഷിക്കുമ്പോള്‍ രാജ്യത്ത് മറ്റിടങ്ങളിലെല്ലാം പെരുന്നാള്‍ നാളെ. നാളെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ അവധിക്കൊപ്പം ബാങ്ക് അവധിയും സ്‌കൂള്‍ അവധിയും വ്യാഴാഴ്ച തന്നെ. ചന്ദ്രനെ കാണാത്തതിനാല്‍ ദില്ലിയില്‍ റംസാന്‍ നാളെയാണ് ആഘോഷിക്കുക എന്ന് ദില്ലി ജാമിയ മസ്ജിദ് ഇമാം അറിയിച്ചു.

മുപ്പത് ദിവസത്തെ നോമ്പ് പൂര്‍ത്തിയാകുക ജൂലൈ ഏഴിനാണ്. അതുകൊണ്ട് തന്നെ ഏഴാം തീയതി വ്യാഴാഴ്ചയാണ് പെരുന്നാള്‍ - ദില്ലി ജാമിയ മസ്ജിദ് ഇമാം വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ജമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയും പെരുന്നാള്‍ വ്യാഴാഴ്ച തന്നെ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയാണ് അവധി.

eidd

എന്നാല്‍ ഗള്‍ഫ് നാടുകളിലെപ്പോലെ, കേരളത്തിലും ജമ്മു കാശ്മീരിലും ഇന്നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ചന്ദ്രനെ കണ്ടില്ലെങ്കിലും കേരളത്തില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കാനാണ് മതനേതാക്കളുടെ തീരുമാനം. ജമ്മു കാശ്മീര്‍ ഗ്രാന്‍ഡ് മുഫ്തി മുഫ്തി ബഷിറുദ്ദീന്‍ അഹമ്മദ് പെരുന്നാള്‍ ബുധനാഴ്ചയാണ് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തില്‍ ബുധനാഴ്ചയ്ക്ക് പുറമേ വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

ഈദ് ഉല്‍ ഫിത്തര്‍ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലും കേന്ദ്ര, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയാണ് അവധി. മലയാളികള്‍ കൂടുതലായുള്ള ഭാഗങ്ങളില്‍ ഇന്നും അവധി ദിവസത്തിന്റെ മൂഡിലാണ് എല്ലാവരും. ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+