കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയെന്ന് ദില്ലി ഇമാം, കേരളത്തില്‍ ഞായറാഴ്ച

  • By Desk
Google Oneindia Malayalam News

ദില്ലി: ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ദില്ലി ജുമാ മസ്ജിദ് ഷാഹി ഇമാം അഹ്മദ് ഷാ ബുഖാരി. ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പെരുന്നാളാകുമെന്ന് ഇമാം അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാവരും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ വച്ച് തന്നെ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. കേരളത്തിലെ എല്ലാ ഖാസിമാരും ഐക്യകണ്‌ഠ്യേനയാണ് തീരുമാനമെടുത്തത്.

S

പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം നടക്കാത്ത ആദ്യ പെരുന്നാളാകും ഒരുപക്ഷേ ഇത്തവണത്തേത്. മതപരമായ എല്ലാ ഒത്തുചേരലുകളും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പകിട്ട് കുറഞ്ഞ ആഘോഷമാണ് ഇത്തവണ. എങ്കിലും കുടുംബ വീട് സന്ദര്‍ശനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ 24ന് കര്‍ശനമായിരിക്കില്ല.

ഗള്‍ഫ് രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. സൗദിയിലെ പള്ളികളില്‍ നമസ്‌കാരങ്ങള്‍ നടക്കില്ലെങ്കിലും തക്ബീര്‍ ധ്വനികള്‍ ഉയര്‍ത്താന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി. പ്രഭാത നമസ്‌കാര ശേഷം പെരുന്നാള്‍ നമസ്‌കാരം വരെ പള്ളികളില്‍ തക്ബീര്‍ ധ്വനികള്‍ ഉയര്‍ത്താനാണ് നിര്‍ദേശം.

ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയ പൃഥ്വിരാജ് കണ്ട കാഴ്ച; സന്തോഷം പങ്കുവച്ച് താരം, 14 ദിവസം മതി...ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയ പൃഥ്വിരാജ് കണ്ട കാഴ്ച; സന്തോഷം പങ്കുവച്ച് താരം, 14 ദിവസം മതി...

രാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയംരാജ്യാന്തര വിമാനസര്‍വീസ് എന്ന് തുടങ്ങും? നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി... പറയുന്നത് രണ്ടുസമയം

ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; 2017ലെ ആ സംഭവം!! അതാണ് വീഴ്ചയുടെ തുടക്കം, പിന്നീട്..

English summary
Eid Ul Fitr Celebrated On Monday, Says Delhi Imam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X