കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തിന് കൈ കോർത്ത് ഇഎസ്‌ഐസി, 8 പ്രത്യേക കൊവിഡ് ആശുപത്രികൾ തയ്യാർ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൈ കോര്‍ത്ത് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും(ഇഎസ്‌ഐസി). രാജ്യത്തെ 8 ഇഎസ്‌ഐസി ആശുപത്രികളാണ് ഐസൊലേഷന്‍ സൗകര്യങ്ങളോടെ കൊവിഡ് 19 ചികിത്സയ്ക്ക് വേണ്ടിയുളള പ്രത്യേക ആശുപത്രികളാക്കി മാറ്റിയിരിക്കുന്നത്. ഗുജറാത്തിലെ അംഗലേശ്വര്‍, വാപി, ഹരിയാനയിലെ ഗുരുഗ്രാം, രാജസ്ഥാനിലെ ഉദയ്പൂര്‍, ജമ്മു, ഹിമാചല്‍ പ്രദേശിലെ ബാദ്ദി, ജാര്‍ഖണ്ഡിലെ ആദിത്യപൂര്‍, പശ്ചിമ ബംഗാളിലെ ജോഖ എന്നിവിടങ്ങളിലാണ് കൊവിഡ് ആശുപത്രികളൊരുക്കിയിരിക്കുന്നത്.

എട്ട് ഇഎസ്‌ഐസി ആശുപത്രികളിലായി 1042 ഐസൊലേഷന്‍ കിടക്കകളാണ് കൊവിഡ് രോഗികള്‍ക്ക് വേണ്ടി രാജ്യവ്യാപകമായി തയ്യാറാക്കിയിട്ടുളളത്. കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രികള്‍ കൂടാതെ രാജ്യത്തെ മറ്റ് ഇഎസ്‌ഐസി ആശുപത്രികളിലും കൊവിഡ് രോഗികള്‍ക്ക് വേണ്ടി സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. 1112 ഐസൊലേഷന്‍ കിടക്കകളാണ് മറ്റ് ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്.

Corona

മാത്രമല്ല 197 വെന്റിലേറ്ററുകള്‍ക്കൊപ്പം ആകെ 555 ഐസിയു/ എച്ച്ഡിയു കിടക്കകളും ഈ ഇഎസ്‌ഐസി ആശുപത്രികളില്‍ തയ്യാറാണ്. ഹരിയാനയിലെ ഫരീദാബാദിലുളള ഇഎസ്‌ഐസി ആശുപത്രിയില്‍ കൊവിഡ് 19 പരിശോധന നടത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ചില ആശുപത്രികളില്‍ രോഗികളെ ക്വാറന്റൈന്‍ ചെയ്യാനും സൗകര്യമുണ്ട്.

'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ

രാജസ്ഥാനിലെ ആള്‍വാറിലെ ആശുപത്രിയില്‍ 444 ബെഡുകളും ബീഹാറിലെ പാട്‌നയില്‍ 400 ബെഡുകളും കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗയില്‍ 240 ബെഡുകളും ഛത്തീസ്ഗഡിലെ കോര്‍ബയില്‍ 100 ബെഡുകളും ക്വാറന്റീന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. ആകെ 1184 പേരെ ഈ ആശുപത്രികളില്‍ ആവശ്യമെങ്കില്‍ ക്വാറന്റീന്‍ ചെയ്യാവുന്നതാണ്. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇഎസ്‌ഐസി ഉപഭോക്താക്കള്‍ക്ക് സ്വകാര്യ ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടാവുന്നതും പിന്നീട് ചിലവ് തുക ഇഎസ്‌ഐസിയില്‍ നിന്ന് നേടാവുന്നതുമാണ്. കൊവിഡ് സപ്ഷ്യല്‍ ആശുപത്രികളായി മാറുന്ന ഇഎസ്‌ഐസി ആശുപത്രികളില്‍ ചികിത്സ തേടിക്കൊണ്ടിരുന്നവര്‍ക്ക് മറുസംവിധാനവും ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്! മരുന്ന് പാരസെറ്റാമോൾ, നടുക്കുന്ന കുറിപ്പ്!അമേരിക്കയിലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്! മരുന്ന് പാരസെറ്റാമോൾ, നടുക്കുന്ന കുറിപ്പ്!

കൊവിഡിനെ കുറിച്ച് ഉപദേശിച്ചു, പ്രമുഖ നടൻ റിയാസ് ഖാനെ മർദ്ദിച്ചെന്ന് പരാതി, കൊല്ലുമെന്ന് ഭീഷണിയും!കൊവിഡിനെ കുറിച്ച് ഉപദേശിച്ചു, പ്രമുഖ നടൻ റിയാസ് ഖാനെ മർദ്ദിച്ചെന്ന് പരാതി, കൊല്ലുമെന്ന് ഭീഷണിയും!

കൊവിഡ് രോഗിയെ അബദ്ധത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു! പരക്കം പാഞ്ഞ് പോലീസ്, ആശങ്ക!കൊവിഡ് രോഗിയെ അബദ്ധത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു! പരക്കം പാഞ്ഞ് പോലീസ്, ആശങ്ക!

 'ഇത്രയും അല്പനാകരുത് മിസ്റ്റർ പിണറായി വിജയൻ', മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ! 'ഇത്രയും അല്പനാകരുത് മിസ്റ്റർ പിണറായി വിജയൻ', മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ!

English summary
Eight ESIC hospitals have been declared as Covid-19 Dedicated Hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X