തമിഴ്‌നാട്ടില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു
ചെന്നൈ: തമിഴ് നാട്ടിലെ തിരുച്ചിറപള്ളിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. മധുരൈ തിരുച്ചിറപ്പളളി ദേശീയ പാതയില്‍ വളനാടിനു സമീപമാണ് അപകടം. ട്രക്കിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
65 ഓളം പേര്‍ ട്രക്കിലുണ്ടായിരുന്നു .ഇടിയുടെ ആഘാതത്തില്‍ ഇവര്‍ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. കോവിലപ്പെട്ടി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനു പോകുന്ന ഗ്രാമവാസികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. മധുരയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്കു പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍ യാത്രക്കാരുണ്ടായിരുന്നില്ല.

പരിക്കേറ്റവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മണപ്പാറൈ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. ജില്ലാ കളക്ടര്‍ കെ എസ് പളനിസ്വാമി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications