Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു, നാലു പേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിക്ക് സമീപം സയമപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് 8 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. 12 പേരാണ് കാറിൽ ഉണ്ടായിരുന്നത്.

രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് നാലു പേരുടെ സ്ഥിതി ഗുരുതരമാണ്. എട്ട് പേർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനത്തിൽ 12 പേരെ കുത്തി നിറച്ചായിരുന്നു യാത്ര.

accident

ചെന്നൈ മേടവാക്കത്ത് നിന്നും പേട്ടാവൈതലയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ സമയപുരം ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

2005 ഒക്ടോബറിലും സമാനമായ രീതിയിൽ സമയപുരത്ത് അപകടം ഉണ്ടായിട്ടുണ്ട്. നിർത്തിയിട്ടിരുന്ന ലോറിയിൽ ബസിടിച്ചുണ്ടായ അപകടത്തിൽ അന്ന് പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+