കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ എട്ടുപാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ചു.... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കം!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പോരാട്ടം മുറുകവേ ബിജെപിയെ നേരിടാന്‍ പുതിയ സഖ്യം രൂപീകരിച്ചു. പ്രാദേശികവും, ദേശീയവുമായ എട്ടുപാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം രൂപീകരിച്ചിരിക്കുകയാണ്. അതേസമയം നേരത്തെ തന്നെ സഖ്യം രുപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവിലത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. അതേസമയം ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇവരുടെ നീക്കം. ബിജെപിയെ ഏറെ ആശങ്കപ്പെടുത്തുന്ന നീക്കം കൂടിയാണിത്.

അതേസമയം ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ഈ സഖ്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പുറമേയാണ് ഇവരുടെ വെല്ലുവിളി. അതാണ് ബിജെപി ഏറെ ആശങ്കപ്പെടുന്നത്. ബിഎസ്പി ഈ സഖ്യത്തിന്റെ ഭാഗമാകുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവര്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ പല സ്ഥലത്തും പ്രതിപക്ഷത്തിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്.

നിര്‍ണായക യോഗം

നിര്‍ണായക യോഗം

ബിജെപിക്കെതിരെയുള്ള തന്ത്രമൊരുക്കുന്നതിനും സക്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കാവുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷര്‍ പറയുന്നത്. പക്ഷേ ഇവരുടെ യോഗത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടില്ല. നേരത്തെ കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുക്കമാണ് ഇതിലെ പാര്‍ട്ടികള്‍ പറഞ്ഞിരുന്നു.

 കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് ഈ സഖ്യം പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരെ വിളിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു. കോണ്‍ഗ്രസ് ഈ സഖ്യത്തെ നിയന്ത്രിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കായിരിക്കും മത്സരിക്കുകയെന്ന പ്രതീതിയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.

 സഖ്യത്തിലുള്ള പാര്‍ട്ടികള്‍

സഖ്യത്തിലുള്ള പാര്‍ട്ടികള്‍

ലോക് തന്ത്രിക് ജനതാദളാണ് സഖ്യസാധ്യതകള്‍ ആദ്യ തുറന്നിട്ടത്. അദ്ദേഹം മറ്റ് പാര്‍ട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ബഹുജന്‍ സംഘര്‍ഷ് ദള്‍, ഗോണ്ട്വാന ഗണ്‍തന്ത്ര പാര്‍ട്ടി, രാഷ്ട്രീയ സാമന്ത ദള്‍, പ്രജാതാന്ത്രിക് സമാധന്‍ പാര്‍ട്ടി, എന്നിവരാണ് എട്ടുപാര്‍ട്ടികള്‍. ഇവര്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംയുക്ത സ്ഥാനാര്‍ത്ഥി

സംയുക്ത സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസിനെ ക്ഷണിക്കാത്തത് കൊണ്ട് പ്രധാന പ്രശ്‌നം പ്രതിപക്ഷത്തിനിടയില്‍ ഭിന്നിപ്പ് ഉണ്ടെന്ന് തോന്നിക്കുമെന്നതാണ്. കോണ്‍ഗ്രസിന്റെ വിജയസാധ്യതയെയും ഇല്ലാതാക്കുന്നതാണ് ഈ നീക്കം. വോട്ടുകള്‍ ഭിന്നിച്ച് പോയാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. മറ്റൊന്ന് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്നതാണ്. ഇവിടെയുള്ള കാര്‍ഷിക മേഖലയെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിന് കനത്ത മുന്നേറ്റം നടത്താനാവും.

ബിജെപി വീഴ്ത്താന്‍ സാധിക്കുമോ?

ബിജെപി വീഴ്ത്താന്‍ സാധിക്കുമോ?

എട്ടുപാര്‍ട്ടികള്‍ സംസ്ഥാനത്തെ 50 ശതമാനം മണ്ഡലങ്ങളില്‍ സ്വാധീനമുള്ളവരാണ്. ദളിത്, മുസ്ലീം, വോട്ടുകള്‍ ചോരാതെ നിലനിര്‍ത്താന്‍ ഈ സഖ്യത്തിനാവും. അതേസമയം ഇടഞ്ഞ് നില്‍ക്കുന്ന ബ്രാഹ്മണര്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഈ പാര്‍ട്ടികളെയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ കോണ്‍ഗ്രസ് ശക്തിപ്പെട്ട് നില്‍ക്കുകയാണെങ്കില്‍ ഈ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 30 സീറ്റ് കോണ്‍ഗ്രസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സത്യമായാല്‍ ഇവരും സഖ്യത്തിന്റെ ഭാഗമാകാനാണ് സാധ്യത.

മധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം... തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയേറ്റ് ബിജെപിമധ്യപ്രദേശ് രാജ്യത്തെ പിന്നോക്ക സംസ്ഥാനം... തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയേറ്റ് ബിജെപി

ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്... വിധി പറയുന്നതില്‍ നിന്ന് ജസ്റ്റിസ് ചന്ദ്രചൂഡിനെ മനപ്പൂര്‍വം മാറ്റി!!ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്... വിധി പറയുന്നതില്‍ നിന്ന് ജസ്റ്റിസ് ചന്ദ്രചൂഡിനെ മനപ്പൂര്‍വം മാറ്റി!!

English summary
eight parties meet in bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X