റെയിഡിനിടെ ക്രിമിനല്‍ സംഘത്തിന്റെ വെടിവെപ്പ്; 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു; സംഭവിച്ചത്
ലഖനൗ: ഉത്തര്‍പ്രദേശില്‍ റെയിഡിനിടെ അക്രമികള്‍ പൊലീസിന് നെരെ വെടിവെച്ചു. ഡിവൈഎസ്പിയടക്കം എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡിവൈഎസ്പി ദേവേന്ദ്ര മിശ്ര, സ്റ്റേഷന് ഓഫീസര്‍ ശിവാജ്പൂര് മഹേഷ് യാദവ്, എസ്ഐ, അഞ്ച് കോണ്‍സ്റ്റബിള്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

നിരവധി കേസുകളില്‍ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. കാണ്‍പൂര്‍ ദേഹട്ടിലെ ശിവ്ലി പൊലീസ് സ്റ്റേഷന് പരിസരത്തെ ബിക്രു ഗ്രാമത്തിലാണ് പൊലീസ് സംഘം റെയിഡ് നടത്തിയത്.
2001 ല്‍ ശിവ്ലി പൊലീസ് സ്റ്റേഷനില്‍ വെച്ച് മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബേ. രാജ്നാഥ് സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിയരുന്നു സന്തോഷ് ശുക്ല. വികാസ് സിങിനെതിരെ നിലവില്‍ 57 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Recommended Video
വെടിവെപ്പിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി സംഭവസ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പരിശോധന നടത്തി വരികയാണ്. സംഭവത്തില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി.
ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളും അനുദിനം വര്‍ധിച്ചുവരികയാണ്. ഇന്നലെ മാത്രം 735 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 17 പേര് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. വ്യാഴാഴ്ച്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 129 കൊവിഡ് കേസുകള്‍. തൊട്ട് പിന്നാലെ നോയിഡയില്‍ 116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ ഉത്തര്‍പ്രദേശില്‍ 593 പേര് ആശുപത്രി വിട്ടു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications