കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരിലെ ഒമ്പത് കുട്ടികളുടെ മരണം: 8 സംസ്ഥാനങ്ങള്‍ ചുമയ്ക്കുള്ള കഫ് സിറപ്പ് പിന്‍വലിച്ചു

  • By S Swetha
Google Oneindia Malayalam News

ചെന്നൈ: ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ വിഷന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിക്കുന്ന കോള്‍ഡ് ബെസ്റ്റ് പിസി എന്ന ചുമയ്ക്കുള്ള സിറപ്പിന്റെ വിതരണം 8 സംസ്ഥാനങ്ങള്‍ പിന്‍വലിച്ചു. സിറപ്പില്‍ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. ഇക്കഴിഞ്ഞ ജനുവരിയില്‍ ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ ഒമ്പത് കുട്ടികള്‍ മരിക്കുകയും ആറ് പേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്തതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. മരിച്ച കുട്ടികള്‍ക്കെല്ലാം കോള്‍ഡ്‌ ബെസ്റ്റ്-പിസി ചുമ സിറപ്പ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധനയ്ക്കായി അയച്ച സിറപ്പിന്റെ സാമ്പിളുകളില്‍ വിഷാംശമായ ഡൈഥിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തി.

 ഇന്ത്യയില്‍ സ്ഥാനമുള്ളത് ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രം: ഹിമാചല്‍ മുഖ്യമന്ത്രി ഇന്ത്യയില്‍ സ്ഥാനമുള്ളത് ഭാരത് മാതാ കീ ജയ് വിളിക്കുന്നവര്‍ക്ക് മാത്രം: ഹിമാചല്‍ മുഖ്യമന്ത്രി

ജമ്മുകശ്മീരില്‍ മരച്ച ഒമ്പത് കുട്ടികളുടെ ശരീരത്തില്‍ ഡൈഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ജമ്മു കശ്മീരിലെ ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുരീന്ദര്‍ മോഹന്‍ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് മരുന്നുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. തമിഴ്‌നാട്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ത്രിപുര, മേഘാലയ, തമിഴ്നാട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

hospital-hand-stylized-1

സിറപ്പില്‍ വിഷവസ്തുക്കള്‍ അടങ്ങിയതിനാല്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍, ഡിജിറ്റല്‍ വിഷന്റെ നിര്‍മ്മാണ ലൈസന്‍സ് പിന്‍വലിക്കുകയും വിതരണം ചെയ്ത എട്ട് സംസ്ഥാനങ്ങളില്‍ നിന്നും 5000 യൂണിറ്റ് സിറപ്പ് തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. സിറപ്പ് നിര്‍മ്മിച്ച യൂണിറ്റിലെ ഉത്പാദനവും അധികൃതര്‍ നിര്‍ത്തിവെച്ചു.


ഇതാദ്യമായല്ല ഡിജിറ്റല്‍ വിഷന്‍സിന്റെ ഉല്പന്നങ്ങള്‍ പിന്‍വലിക്കുന്നത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 2014നും 2019നും ഇടയില്‍ ഇവരുടെ മരുന്നുകള്‍ പിന്‍വലിച്ചിരുന്നു.

English summary
Eight states recalls Killer cough syrup after death of children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X