കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് വേണ്ടി ചാരപ്പണി ചെയ്ത നാവികരടക്കം 8 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

വിശാഖപട്ടണം: പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ ഇന്ത്യന്‍ നേവിയിലെ 7 നാവികരും മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകാരനും അറസ്റ്റില്‍. ആന്ധ്രപ്രദേശ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഒരു സ്ത്രീ വഴിയാണ് ഇവര്‍ രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ വിജയവാഡയിലെ എന്‍ഐഎ കോടതിക്ക് മുന്നില്‍ ഹാജരാക്കി. പ്രതികളെ ജനുവരി 3 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ മലേഷ്യ; ഇടപെടേണ്ടെന്ന് കേന്ദ്രം, മലേഷ്യയുടെ പ്രതികരണം രണ്ടാംതവണ
ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ് എന്ന കോഡില്‍ രാജ്യവ്യാപകമായി രഹസ്യാന്വേഷണം നടത്തുന്ന ഏജന്‍സിയുമായി സഹകരിച്ച് കേന്ദ്ര സുരക്ഷാ ഏജന്‍സിയും ഇന്ത്യന്‍ നാവിക ഇന്റലിജന്‍സും സംയുക്തമായാണ് അന്വേഷണം നടത്തിയത്. മുംബൈ, വിശാഖപട്ടണം, കാര്‍വാര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായ നാവികര്‍. ഇവര്‍ 2018ന്റെ പകുതി മുതല്‍ ഇന്ത്യന്‍ കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും വിവരങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഹവാല ഇടപാടുകാരനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്ധ്രപ്രദേശ് പൊലീസ് എന്‍കൗണ്ടര്‍ ഇന്റലിജന്‍സ് അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയമുണ്ട്. അതിനാല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

arrested

2017ലാണ് 7 നാവികരും സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വര്‍ഷത്തിന് ശേഷം മൂന്നോ നാലോ സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഈ സ്ത്രീകള്‍ ഐഎസ്‌ഐ ഏജന്റിനെ പരിചയപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. പിന്നീട് ഇന്ത്യയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഈ ഏജന്റ് ശേഖരിച്ചു. ഇന്ത്യയിലെ കപ്പലുകളും മുങ്ങിക്കപ്പലുകളും എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നടക്കമുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഹവാല ഇടപാടുകാരന്‍ വഴി നാവികര്‍ക്ക് പണവും ലഭിക്കാറുണ്ടായിരുന്നതായും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു. അതേസമയം ഹണിട്രാപ്പില്‍ ഉള്‍പ്പെട്ട സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. മഹാരാഷ്ട്ര, ജോധ്പൂര്‍, രാജസ്ഥാനിലെ ആള്‍വാര്‍, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് നാവികര്‍.

English summary
Eight suspects including a sailor arrested for spying for Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X