വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ 8 സ്ത്രീകൾ മരിച്ചു
ബിലാസ്പൂര്‍: ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ എട്ട് സ്ത്രീകള്‍ മരിച്ചു. 15 പേരുടെ നില അതീവ ഗുരുതരം. ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയിലാണ് ക്യാമ്പ് നടന്നത്. ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളിന്റെ ജില്ലയാണ് ബിലാസ്പൂര്‍.സംസ്ഥാന സര്‍ക്കാരാണ് ക്യാന്പ് നടത്തിയത്.
കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ചയാണ് സ്ത്രീകളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. തിങ്കളാഴ്ച വൈകിട്ടോടെ ഇവരില്‍ പലര്‍ക്കും ശരീരവേദനയും കടുത്ത പനിയും അനുഭവപ്പെട്ടു. തുടര്‍ന്ന് വൈകിട്ടോടെ എട്ടുപേര്‍ മരിച്ചു. എണ്‍പത് സ്ത്രീകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ബിലാസ് പൂരിലെ നേമി ചന്ദ് ആശുപത്രിയില്‍ അഞ്ച് മണിയ്ക്കൂറോളമായിരുന്നു ശസ്ത്രക്രിയ.

എണ്ണം തികയ്ക്കുന്നതിന് വേണ്ടി തിരക്കിട്ട് ആശുപത്രി അധികൃതര്‍ ഒരു ദിവസം തന്നെ ഒട്ടേറെ ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയതാണ് മരണത്തിനിടയാക്കിയതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. എന്നാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആരോപണം പാടെ നിഷേധിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ക്യാമ്പ് നടക്കുന്നത്. പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് 1400 രൂപയും നല്‍കും.
സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അഭിപ്രായപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരാവസ്ഥയിലായവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications