മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു
ലക്‌നൗ: ഉത്തര്‍ പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു. കര്‍നൈല്‍ഗഞ്ചില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് മന്ത്രി. ഉത്തര്‍ പ്രദേശില്‍ ബിജെപിയുമായി സഖ്യത്തിലാണ് പാര്‍ട്ടി.
പരാസ്പുരിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോകവെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എട്ടുവയസുകാരന്‍ സിവയെയാണ് വാഹനമിടിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടി മരിച്ചു. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി റോഡ് ഉപരോധിച്ചു.













Click it and Unblock the Notifications