കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയില്‍ ഉഗ്രസ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തലസ്ഥാനത്ത് ശക്തിയേറിയ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. നഗരത്തിലെ നാഗര്‍ ബസാറിലെ ബഹുനില കെട്ടിടത്തിന് മുന്നിലാണ് ബോംബ് പൊട്ടിയത്. പഴക്കടയ്ക്ക് തൊട്ടടുത്താണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Blast

എട്ട് വയസുകാരനാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

അതേസമയം, ബോംബ് തന്നെയാണോ പൊട്ടിയതെന്ന് വ്യക്തമല്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്യാസ് സിലിണ്ടറാണ് പൊട്ടിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് ബോംബാണെന്ന് പ്രചാരണമുണ്ടായത്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് പറയുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കൊല്‍ക്കത്തയിലെ ഉന്നത പോലീസ് ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൗത്ത് ഡംഡം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പഞ്ചു റോയിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. തന്നെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് പഞ്ചു റോയ് അവകാശപ്പെടുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ശക്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് റോയ് കുറ്റപ്പെടുത്തി. എന്നാല്‍ അദ്ദേഹം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പേരെടുത്ത് പറഞ്ഞില്ല. ആസൂത്രിതമായ ആക്രമണമാണിതെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തന്നെയും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊലപ്പെടുത്തുകയാണ് അക്രമികളുെട ലക്ഷ്യമെന്ന് സംശയിക്കുന്നു. പരിഭ്രാന്തി പരത്തി കാര്യം നേടാനാണ് ഗൂഢാലോചന നടത്തിയവരുടെ ലക്ഷ്യമെന്നും പഞ്ചു റോയ് പറഞ്ഞു.

English summary
Eight-Year-Old Child Killed In Explosion In North Kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X