പ്രതിദിന കോവിഡ് കേസുകളിൽ 81 ശതമാനവും കേരള ഉള്‍പ്പടേയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്
ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ 81 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കേരളം, കർണാടക, ഛത്തീസ്‌ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 80.63% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,476 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് -31,855 (59.57%). പഞ്ചാബിൽ 2,613 പേർക്കും കേരളത്തിൽ 2,456 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3.95 ലക്ഷം (3,95,192) ആയി. ഇത് ആകെ രോഗികളുടെ 3.35 ശതമാനമാണ്.രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 74.32 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ആണ്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 8,61,292 സെഷനുകളിലായി 5.31കോടി (5,31,45,709) വാക്സിൻ ഡോസ് വിതരണം ചെയ്തു.വാക്സിനേഷൻ യജ്ഞത്തിന്റെ 68 -മത്ദിവസം (മാർച്ച് 24 ) 23 ലക്ഷം (23,03,305) ഡോസ് വാക്സിൻ വിതരണം ചെയ്തു

രാജ്യത്ത് ഇതുവരെ 1,12,31,650 പേർ രോഗ മുക്തരായി. 95.28%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 26,490 പേർ രോഗ മുക്തരായി. രോഗമുക്തി നേടിയവരും സജീവ കേസുകളും തമ്മിലുള്ള അന്തരം ഇന്ന് 10,836,458 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 251 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 78.49 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 95.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications