Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ശതമാനം കെട്ടിടങ്ങളും അനധികൃതമാണ്, 63 ലക്ഷം ആളുകളെ ബാധിക്കും; ബുൾഡോസർ രാഷ്ട്രീയത്തിൽ കെജരിവാൾ

ഡൽ‌ഹി; ഡൽഹിയിൽ ബിജെപിയുടെ ബുൾഡോസർ ഓടിക്കൊണ്ടിരുന്നാൽ 63 ലക്ഷം ആളുകളുടെ വീടുകളോ കടകളോ പൊളിച്ചു നീക്കേണ്ടി വരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് കെജരിവാൾ ഇക്കാര്യം പറഞ്ഞത്. ഈ അഭിമുഖം കെജരിവാൾ ട്വിറ്ററിലും പങ്ക് വെച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ നാശമാണ് നാം ഡൽഹിയിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിലെ കയ്യേറ്റത്തിനെതിരെ ബിജെപി ഇപ്പോൾ ബുൾഡോസറുകൾ പ്രയോ ഗിക്കുകയാണ്. ഡൽഹിയിൽ 80 ശമാനം കെട്ടിടങ്ങളും അനധികൃതമാണ്. ഇതെല്ലാം നിങ്ങൾ ഇങ്ങനെ ഇടിച്ചു നിരത്തുമോ? ആളുകൾ രേഖകൾ കാണിച്ചിട്ടും അവരുടെ വസ്തു വകകൾ നിങ്ങൾ നശിപ്പിക്കുന്നു. ഇത് ശരിയല്ല. ഡൽഹിയിലെ കുടിലുകളും കോളനികളും ചേരികളും തകർക്കാനാണ് അവർ പദ്ധതിയിടുന്നത്. ചേരികളിൽ വീട് നിർമ്മിക്കുമെന്നാണ് ബിജെപി വാ ഗ്ദാനം നൽകിയത്. എന്നാൽ ഇപ്പോൾ ഉള്ള വസ്തുക്കൾ തന്നെ ഇവർ നശിപ്പിക്കുകയാണ് അരവിന്ദ് പറഞ്ഞു. നിലവിൽ ഡൽഹിയിൽ 50 ലക്ഷം പേർ അനധികൃത കോളനികളിലും 10 ലക്ഷം പേർ കുടിലുകളിലും 3 ലക്ഷം പേർ അനധികൃത കെട്ടിടങ്ങളിലും താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

 arvind-kejriwal-

അനധികൃത കോളനികൾ ക്രമപ്പെടുത്താനും താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകാനും ആണ് ആം ആദ്മി ശ്രമിക്കുന്നത്. എന്നാൽ ബിജെപിയോ. അവർ ഡൽഹിയിലെ മുൻസിപൽ കോർപ്പറേഷൻ 15 വർഷം ഭരിക്കുകയും അനധികൃത കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഇപ്പോൾ കോർപ്പറേഷൻ അതിന്റെ കാലാവധി മെയ് 18-ന് പൂർത്തിയാക്കാനിരിക്കെ പെട്ടെന്ന് ധാർമ്മികബോധം വന്ന് അവയെല്ലാം ധൃതിയിൽ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കോർപ്പറേഷനിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ബിജെപി സമ്മതിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    അതേ സമയം ബിജെപിയുടെ ബുൾഡോസർ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കെജ്രിവാൾ തിങ്കളാഴ്ച പാർട്ടിയുടെ ഡൽഹി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ശനിയാഴ്ച യോഗം വിളിച്ചിരുന്നുവെങ്കിലും മുണ്ട്ക അഗ്നി ദുരന്തത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. അതിനിടെ നഗരത്തിലെ 70 ശതമാനം പേരുടെയും വീടുകൾ തകർക്കാൻ ബിജെപി പദ്ധതിയിട്ടതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെള്ളിയാഴ്ച പറഞ്ഞു. ബിജെപി ഭരിക്കുന്ന പൗരസമിതിയുടെ കീഴിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന പൊളിക്കലുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് താൻ കത്തയച്ചതായും സിസോദിയ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+