Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് ഇന്ത്യ മത്സരത്തിലെ സ്മൃതി ഇറാനി, പഴയ വീഡിയോ പങ്കുവെച്ച് ഏക്ത കപൂർ, വീഡിയോ വൈറൽ!

മുംബൈ: ടിവി ഷോകളുടെ നിര്‍മ്മാതാവ് ഏക്ത കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്മൃതി ഇറാനിയുടെ വീഡിയോ വൈറലാവുകയാണ്. നിലവില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയായ സ്മൃതി ഇറാനി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ ആണ് സുഹൃത്ത് കൂടിയായ ഏക്ത കപൂര്‍ പങ്കുവെച്ചിരിക്കുന്നത്. 1998ലെ മിസ് ഇന്ത്യ മത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു സ്മൃതി ഇറാനി.

അന്ന് വെറും 21 വയസ്സ് മാത്രമാണ് സ്മൃതി ഇറാനിക്ക് പ്രായം. സ്മൃതി ഇറാനിയുടെ റാംപ് വാക്ക് അടക്കമുളള വീഡിയോ ആണ് ഏക്ത കപൂര്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ സ്മൃതി ഇറാനി സ്വന്തം ഇഷ്ടങ്ങള്‍ അടക്കമുളള പറഞ്ഞ് പരിചയപ്പെടുത്തുന്നുമുണ്ട്. താന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിന് പഠിക്കുകയാണ് എന്നും സാഹസിക കായിക മത്സരങ്ങളില്‍ താല്‍പര്യം ഉണ്ടെന്നും സ്മൃതി പറയുന്നു.

SMRITI

മതങ്ങളുടേയും സംസ്‌ക്കാരങ്ങളുടേയും ഇടമാണ് ഇന്ത്യ. തനിക്ക് അതിലൊക്കെ താല്‍പര്യമുണ്ട്. തനിക്ക് രാഷ്ട്രീയത്തില്‍ വളരെ താല്‍പര്യം ഉണ്ടെന്നും സ്മൃതി ഇറാനി പറയുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് മോഡലും നടിയും ആയിരുന്നു സ്മൃതി ഇറാനി. വിജയം എളുപ്പത്തിലുണ്ടാകുന്നതാണ് എന്ന് കരുതുന്നവര്‍ക്ക് വേണ്ടിയാണ് താന്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നത് എന്നാണ് ഏക്ത കപൂര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

വിജയത്തിലേക്ക് എത്തുക കഠിനമാണ്. അധ്വാനിക്കുന്നവരിലേക്ക് വിജയം എത്തിച്ചേരും. സ്മൃതി ഇന്നൊരു മന്ത്രിയായിരിക്കുന്നു. അവരുടെ വ്യക്തിത്വത്തിലും മാറ്റം വന്നിരിക്കുന്നു. ശക്തായയതും എന്നാണ് വിനീതയായതുമായ രാഷ്ട്രീയക്കാരിയായി അവര്‍ മാറിയിരിക്കുന്നു. തുടക്കത്തില്‍ അവര്‍ വളരെ നാണക്കാരിയായിരുന്നുവെന്നും ഏക്ത പറയുന്നു. അടുത്തിടെ ഒരു സഹപ്രവര്‍ത്തക സഹായത്തിനായി ബന്ധപ്പട്ടെപ്പോള്‍ അവരത് നടത്തിക്കൊടുത്തു. അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവരായിരുന്നില്ല. ആ മനുഷ്യത്വമാണ് അവരെ മികച്ച വ്യക്തിയാക്കി മാറ്റുന്നത് എന്നും ഏക്ത കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+