കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യന്‍ രാജ്യങ്ങളിലെ കുടുവെള്ളെം മുട്ടിക്കും ഈ എല്‍നിനോ!

  • By Neethu
Google Oneindia Malayalam News

എല്‍നിനോ കാലാവസ്ഥാ പ്രതിഭാസത്തെ തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒട്ടാകെ വളര്‍ച്ചക്കു സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍.എല്‍ നിനോ പ്രതിഭാസം ഇന്ത്യയെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത്, ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ കാലാവസ്ഥക്ക് വലിയ മാറ്റങ്ങളാക്കും സംഭവിക്കുക. ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 91% മഴയാണ് പെയ്തത്.

el-nino

ബംഗാള്‍ ഉള്‍പ്പടെ പല സംസ്ഥാനങ്ങളും വെള്ളത്തിനടിയിലാക്കുകയും വന്‍ നാശനഷ്ടങ്ങള്‍ക്കും വഴിയൊരുക്കി. അതേ സമയം പല സംസ്ഥാനങ്ങളിലും വേണ്ടത്ര വെള്ളം പോലും ലഭിച്ചില്ല. ഓരോ വര്‍ഷവും മാറി വരുന്ന നമ്മുടെ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കു മൂന്നു കാരണങ്ങളാണ് പഠനങ്ങള്‍ പറയുന്നത്.

എല്‍ നിനോ പ്രതിഭാസം, ആഗോളതാപനം , വായു മലിനീകരണം, ഇവ അമിതമായ ചൂടിനും ശക്തമായ മഴക്കും വഴിയൊരുക്കും. അന്തരീക്ഷത്തിലുണ്ടാക്കുന്ന അമിതമായ ചൂട് കടലിന്റെ മര്‍ദത്തെ സ്വാധീനിക്കാനും അപ്രതീക്ഷിതമായ ചുഴലിക്കാറ്റിനും വഴിയൊരുക്കും. ജൂണില്‍ ആരംഭിച്ച കാലവര്‍ഷത്തിന് ഈ ആഴ്ചയോടെ അവസാനമായി. വേണ്ടത്ര കുടിവെള്ളം പോലും സംഭരിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് ഇനി വരള്‍ച്ചയുടെ കാലമാണ്.

ഏഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ തുലാസിലാക്കുകയാണ് ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍. അന്തരീക്ഷ ഊഷ്മാവിനെ തണുപ്പിക്കുകയും മഴയെ കൃത്യമായ രീതിയില്‍ ഭൂമിയിലേക്ക് ഇറക്കാനും കഴിഞ്ഞാലെ ഈ അവസ്ഥക്ക് മാറ്റം സംഭവിക്കൂ.

English summary
How India's fading monsoon related to El Nino effect and global warming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X