കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിനെതിരെ രംഗത്ത് വന്നവരില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആളാണ് സിപിഎമ്മിന്റെ രാജ്യസഭ എംപിയായ എളമരം കരീം.

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാംഅപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

കേന്ദ്ര തീരുമാനത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് എളമരം കരീം കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സിവിസി) പരാതിയും നല്‍കിയിരുന്നു. ആ പരാതി ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് സിവിസി അയച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം തന്നെ നടന്നേക്കും. വിശദാംശങ്ങള്‍...

ക്രമക്കേടുകള്‍

ക്രമക്കേടുകള്‍

അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം നല്‍കുന്ന തീരുമാനത്തില്‍ നടപടിക്രമങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് എളമരം കരീം നല്‍കിയ പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെതിരെ കേരളം ശക്തമായി രംഗത്ത് വന്നിരുന്നു. പ്രശ്‌നം ഇപ്പോള്‍ കോടതിയില്‍ ആണ്.

അനാവശ്യ തിടുക്കം

അനാവശ്യ തിടുക്കം

ഇടപാടുകള്‍ വേഗത്തിലാക്കാന്‍ വ്യോമയാന മന്ത്രാലയം അനാവശ്യ തിടുക്കം കാണിച്ചു എന്നാണ് എളമരം കരീം പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. വിമാനത്താവളങ്ങള്‍ കൈമാറുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ വില ലഭിക്കാനല്ല ശ്രമം നടന്നത് എന്നും എളമരം കരീം പരാതിയില്‍ പറയുന്നുണ്ട്.

സാവകാശവും നല്‍കി

സാവകാശവും നല്‍കി

ഇത് കൂടാതെ അദാനി ഗ്രൂപ്പിന് മൂന്ന് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മന്ത്രാലയം സാവകാശം നല്‍കുക കൂടി ചെയ്തു എന്നാണ് എളമരം കരീം പരാതിയില്‍ പറയുന്നത്. അഹമ്മദാബാദ്, ലഖ്‌നൗ, മാംഗളൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കലില്‍ ആണ് കൊവിഡ് പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിന് സാവകാശം നല്‍കിയത്.

അന്വേഷണം

അന്വേഷണം

കേന്ദ്ര വിജിലന്‍സ് കമ്മീഷന് ആയിരുന്നു എളമരം കരീം പരാതി നല്‍കിയിരുന്നത്. ഈ പരാതിയാണ് ഇപ്പോള്‍ വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിരിക്കുന്നത്.മന്ത്രാലയം തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ് വിമാനത്താവളങ്ങള്‍

ആറ് വിമാനത്താവളങ്ങള്‍

അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. അമ്പത് വര്‍ഷത്തേക്ക് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് (പിപിപി) മാതൃകയില്‍ ആണ് നടത്തിപ്പ് കൈമാറിയിരിക്കുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

മുന്‍പരിചയമില്ലാത്തവര്‍

മുന്‍പരിചയമില്ലാത്തവര്‍

വിമാനത്താവള നടത്തിപ്പില്‍ ഒരു മുന്‍പരിചയവും അദാനി ഗ്രൂപ്പിന് അവകാശപ്പെടാനില്ല. ഇതും വിവാദത്തിന് കാരണമായിരുന്നു. വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം സ്വന്തമാക്കിയതിന് ശേഷം ആണ് അദാനി എയര്‍പോര്‍ട്‌സ് എന്ന കമ്പനി രൂപീകരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.

മുംബൈ വിമാനത്താവളം

മുംബൈ വിമാനത്താവളം

അടുത്തിടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂരിപക്ഷ ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ജിവികെ ഗ്രൂപ്പില്‍ നിന്നും രണ്ട് ദക്ഷിണാഫ്രിക്കന്‍ കമ്പനികളില്‍ നിന്നുമായി സമാഹരിച്ച ഓഹരികളുമായി അദാനി ഗ്രൂപ്പിന് ഇപ്പോള്‍ 74 ശതമാനം ഓഹരി പങ്കാളിത്തമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉള്ളത്.

സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടൻ, കനി കുസൃതി മികച്ച നടി, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻസുരാജ് വെഞ്ഞാറമ്മൂട് മികച്ച നടൻ, കനി കുസൃതി മികച്ച നടി, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

Recommended Video

cmsvideo
45,000 crore Submarine Project is under a cloud of suspicion | Oneindia Malayalam

English summary
CPM MP Elamaram Kareem's complaint against Airport bid won by Adani group to CVC now forwarded to Ministry of Civil Aviation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X