കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ആരാധകനായ വയോധികനെ ഡിഎംകെ-കോൺഗ്രസ് പ്രവർത്തകൻ മർദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം

Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനായ വയോധികൻ കോൺഗ്രസ്-ഡിഎംകെ സഖ്യ പ്രവർത്തകന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടെന്ന് ആരോപണം. മോദിക്കും ബിജെപിക്കും വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് 75കാരനായ ഗോവിന്ദരാജൻ കൊല്ലപ്പെടുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്താണ് സംഭവം.

ഗോവിന്ദരാജനുമായി കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രവർത്തകൻ വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് വയോധികനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മോദിയുടെയും ജയലളിതയുടെയും ചിത്രങ്ങൾ ഷർട്ടിൽ പതിപ്പിച്ചാണ് ഗോവിന്ദരാജൻ പ്രചാരണത്തിനിറങ്ങിയത്. എംജിആറിന്റെ കടുത്ത ആരാധകനായിരുന്നു ഗോവിന്ദരാജൻ.

മൂന്നാം മുന്നണിക്ക് യെച്ചൂരി, 4 മുഖ്യമന്ത്രിമാരുടെ പിന്തുണ, ആര്‍എസ്പി മുതല്‍ ടിആര്‍എസ് വരെമൂന്നാം മുന്നണിക്ക് യെച്ചൂരി, 4 മുഖ്യമന്ത്രിമാരുടെ പിന്തുണ, ആര്‍എസ്പി മുതല്‍ ടിആര്‍എസ് വരെ

tamilnadu

സംഭവുമായി ബന്ധപ്പെട്ട് ഗോപിനാഥൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വോട്ട് ചോദിക്കാനെത്തിയ ഗോവിന്ദരാജനെ ഗോപിനാഥൻ കയ്യേറ്റം ചെയ്തെന്ന് പോലീസ് പറയുന്നു. മർദ്ദനമേറ്റ ഗോവിന്ദരാജൻ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.

തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 18നാണ് നടക്കുന്നത്. എഐഎഡിഎംകെയും ബിജെപിയും സഖ്യം രൂപികരിച്ചിട്ടുണ്ട്. മറുവശത്ത് ഡിഎംകെ കോൺഗ്രസ് സഖ്യവും ശക്തമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Oldman in Tanjore was hacked to death by a youth because the former asks vote for BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X