ബെംഗളൂരുവില്‍ വയോധിക ദമ്പതികളുടെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു
ബെംഗളൂരു: ബെംഗളൂരുവില്‍ വയോധിക ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു.മുഖ്യ പ്രതി ബീഹാര്‍ സ്വദേശി ചന്ദ്രശേഖര്‍ ഒളിവിലാണ്. രണ്ടാം പ്രതിയും ചന്ദ്രശേഖറിന്റെ ഉറ്റ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ പ്രേംചന്ദ് ജയിനെ(35) ഫ്രേസര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു.മൂന്നു ദിവസം മുന്‍പ് ഫ്രേസര്‍ ടൗണ്‍ കോള്‍സ് റോഡിലാണ് നഗരത്തെ ഞെട്ടിച്ച ദാരുണ കൊലപാതകം നടന്നത്. പര്വ്വതരാജ്(61),ചന്ദ്രകല(55) എന്നിവരാണ് കൊല്ലപ്പെട്ടത്.ബീഹാറില്‍ ആത്മഹത്യ ചെയത ചന്ദ്രശേഖറിന്റെ ഭാര്യ സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ക്കായുളള പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് ജയിന് പോലീസിനു മൊഴിനല്കിയിട്ടുളളത് കൊലപാതകത്തിനു പുറമേ കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ എന്നിവയ്ക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇരുവരുടെയും മൃതശരീരം അഴുകിയ നിലയില്‍ വീടിനുളളില്‍ കണ്ടെത്തുകയായിരുന്നു .പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്. പര്വ്വതരാജിന്റെയും ചന്ദ്രകലയുടെയും ഏക മകന് കിരണ്‍ ജോലി സംബന്ധകാര്യങ്ങള്ക്ക് യു.എസ്സിലായിരുന്നതിനാല് 15 വര്‍ഷമായി പ്രേംചന്ദ് ഒരു സഹായിയായി ഇവര്‍ക്കൊപ്പമായിരുന്നു താമസം.ആവശ്യപ്പെടുമ്പോഴെല്ലാം ജയിന് ഇവര്‍ പണവും നല്‍കിയിരുന്നു.മദ്യപാനവും ചൂതാട്ടവും തൊഴിലാക്കിയിരുന്ന ചന്ദ്രശേഖറും ജയിനും പണം മുഴുവന്‍ ധൂര്‍ത്തടിക്കുകയായിരുന്നു.

ചന്ദ്രശേഖരന് പണത്തിന് ആവശ്യം വന്നപ്പോള്‍ ചന്ദ്രക്കലയോട് ആവശ്യപ്പെടാന്‍ ജയിനാണ് നിര്‍ദ്ദേശിച്ചത് .പക്ഷേ പണത്തിന്റെ ഈടിനായി സ്വര്‍ണ്ണാഭരണം എന്തെങ്കിലും നല്‍കണമെന്നു ചന്ദ്രകല പറഞ്ഞതാണ് കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കിരണിന്റെ വിവാഹം നിശ്ചയിച്ചതിനാല്‍ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.രണ്ടു ദിവസം കഴിഞ്ഞ് അവര്‍ പോയതിന് ശേഷമാണ് കൊല നടത്തുന്നത്.കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ വീടുപൂട്ടി കടന്നുകളയുകയായിരുന്നു. കൊല നടത്താനായി വീടിനടുത്ത കടയില്‍ നിന്ന് മൂര്‍ച്ചയേറിയ രണ്ടു കത്തികള്‍ വാങ്ങിയതായും പോലീസ് പറഞ്ഞു.മൃതദേഹത്തില്‍ ആഴമേറിയ മുറിവുകളുണ്ട്.
സ്വന്തം മകനെ പോലെയാണ് ഇവര്‍ പ്രേംചന്ദിനെ കണ്ടിരുന്നതെന്നും മനുഷ്യബന്ധങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെ പണത്തിനു വേണ്ടി ഇരുവരും ചേര്‍ന്ന് ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നെന്നും കേസന്വേഷിക്കുന്ന അഡീഷണല്‍ കമ്മീഷണര്‍ പി.ഹരിശേഖരന്‍ പറഞ്ഞു.കിരണ്‍ യു.എസില്‍ നിന്ന് ബെംഗളൂരുവിലെത്തിയിട്ടുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications