കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വയോധിക ദമ്പതികളുടെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ വയോധിക ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു.മുഖ്യ പ്രതി ബീഹാര്‍ സ്വദേശി ചന്ദ്രശേഖര്‍ ഒളിവിലാണ്. രണ്ടാം പ്രതിയും ചന്ദ്രശേഖറിന്റെ ഉറ്റ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ പ്രേംചന്ദ് ജയിനെ(35) ഫ്രേസര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു.മൂന്നു ദിവസം മുന്‍പ് ഫ്രേസര്‍ ടൗണ്‍ കോള്‍സ് റോഡിലാണ് നഗരത്തെ ഞെട്ടിച്ച ദാരുണ കൊലപാതകം നടന്നത്. പര്‍വ്വതരാജ്(61),ചന്ദ്രകല(55) എന്നിവരാണ് കൊല്ലപ്പെട്ടത്.ബീഹാറില്‍ ആത്മഹത്യ ചെയത ചന്ദ്രശേഖറിന്റെ ഭാര്യ സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ക്കായുളള പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് ജയിന്‍ പോലീസിനു മൊഴിനല്‍കിയിട്ടുളളത് കൊലപാതകത്തിനു പുറമേ കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ എന്നിവയ്ക്കും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇരുവരുടെയും മൃതശരീരം അഴുകിയ നിലയില്‍ വീടിനുളളില്‍ കണ്ടെത്തുകയായിരുന്നു .പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്. പര്‍വ്വതരാജിന്റെയും ചന്ദ്രകലയുടെയും ഏക മകന്‍ കിരണ്‍ ജോലി സംബന്ധകാര്യങ്ങള്‍ക്ക് യു.എസ്സിലായിരുന്നതിനാല്‍ 15 വര്‍ഷമായി പ്രേംചന്ദ് ഒരു സഹായിയായി ഇവര്‍ക്കൊപ്പമായിരുന്നു താമസം.ആവശ്യപ്പെടുമ്പോഴെല്ലാം ജയിന് ഇവര്‍ പണവും നല്‍കിയിരുന്നു.മദ്യപാനവും ചൂതാട്ടവും തൊഴിലാക്കിയിരുന്ന ചന്ദ്രശേഖറും ജയിനും പണം മുഴുവന്‍ ധൂര്‍ത്തടിക്കുകയായിരുന്നു.

murder

ചന്ദ്രശേഖരന് പണത്തിന് ആവശ്യം വന്നപ്പോള്‍ ചന്ദ്രക്കലയോട് ആവശ്യപ്പെടാന്‍ ജയിനാണ് നിര്‍ദ്ദേശിച്ചത് .പക്ഷേ പണത്തിന്റെ ഈടിനായി സ്വര്‍ണ്ണാഭരണം എന്തെങ്കിലും നല്കണമെന്നു ചന്ദ്രകല പറഞ്ഞതാണ് കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കിരണിന്റെ വിവാഹം നിശ്ചയിച്ചതിനാല്‍ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.രണ്ടു ദിവസം കഴിഞ്ഞ് അവര്‍ പോയതിന് ശേഷമാണ് കൊല നടത്തുന്നത്.കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ വീടുപൂട്ടി കടന്നുകളയുകയായിരുന്നു. കൊല നടത്താനായി വീടിനടുത്ത കടയില്‍ നിന്ന് മൂര്‍ച്ചയേറിയ രണ്ടു കത്തികള്‍ വാങ്ങിയതായും പോലീസ് പറഞ്ഞു.മൃതദേഹത്തില്‍ ആഴമേറിയ മുറിവുകളുണ്ട്.

സ്വന്തം മകനെ പോലെയാണ് ഇവര്‍ പ്രേംചന്ദിനെ കണ്ടിരുന്നതെന്നും മനുഷ്യബന്ധങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെ പണത്തിനു വേണ്ടി ഇരുവരും ചേര്‍ന്ന് ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നെന്നും കേസന്വേഷിക്കുന്ന അഡീഷണല്‍ കമ്മീഷണര്‍ പി.ഹരിശേഖരന്‍ പറഞ്ഞു.കിരണ്‍ യു.എസില്‍ നിന്ന് ബെംഗളൂരുവിലെത്തിയിട്ടുണ്ട്.

English summary
The city police have solved the Frazer Town double murder of an elderly couple on Coles Road who were allegedly done in by a 35-year-old electrician named Premchand Jain whom they had trusted for 15 years and was like a "second son" to them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X