കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവര്‍ച്ചക്കാരെ അടിച്ചോടിച്ച വൃദ്ധ ദമ്പതികള്‍ക്ക് ധീരതാ അവാര്‍ഡ്; വീഡിയോ കാണാം

Google Oneindia Malayalam News

ചെന്നൈ: കവര്‍ച്ചക്കെത്തിയ രണ്ടംഗ സംഘത്തെ അടിച്ചോടിച്ച വൃദ്ധ ദമ്പതികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ആദരം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇരുവര്‍ക്കും ധീരതയ്ക്കുള്ള അവാര്‍ഡ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമ്മാനിച്ചു. തിരുനല്‍വേലിയിലെ കടയം സ്വദേശികളായ എസ് ഷണ്‍മുഖവേല്‍- സെന്താമര ദമ്പതികളാണ് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി കവര്‍ച്ചക്കെത്തിയ അക്രമികളെ പ്രത്യാക്രമണം നടത്തി ഓടിച്ചത്. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Nellai

കവര്‍ച്ചയ്ക്ക് എത്തിയ മുഖംമൂടി സംഘത്തെയാണ് ദമ്പതികള്‍ നേരിട്ടത്. വീടിന് പുറത്ത് ഇരിക്കുകയായിരുന്നു ഷണ്‍മുഖവേല്‍. പിന്‍ഭാഗത്ത് കൂടി എത്തിയ അക്രമികളില്‍ ഒരാള്‍ ഷണ്‍മുഖവേലിന്റെ കഴുത്തിയില്‍ കയറിട്ട് മുറുക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം തിരിച്ചടിച്ചു. അപ്പോഴേക്കും ഭാര്യ സെന്താമരയുമെത്തി. കസേര കൊണ്ട് രണ്ടു അക്രമികളെയും ദമ്പതികള്‍ നേരിടുകയായിരുന്നു. ഒടുവില്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യം ഇവരുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതോടെ സംഭവം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?യുദ്ധഭീഷണി മുഴക്കി ഇമ്രാന്‍ ഖാന്‍; എന്തിനും തയ്യാറായി ഇന്ത്യന്‍ സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?

നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, ഡിജിപി ശൈലേന്ദ്ര ബാബു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ദമ്പതികളെ അഭിനന്ദിച്ചു. ദമ്പതികള്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണമെന്ന് കളക്ടര്‍ ശില്‍പ്പ പ്രഭാകറും എസ്പി അരുണ്‍ ശക്തി കുമാറും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ ദമ്പതികളെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

ബുധനാഴ്ച ഇരുവരും ചെന്നൈയിലെത്തി. ചെന്നൈയില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ വച്ച് ദമ്പതികള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിച്ചു. സര്‍ക്കാര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ തന്റെ മാതാപിതാക്കള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ഷണ്‍മുഖവേലിന്റെ മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

English summary
Elderly couple who fought robbers honoured with bravery award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X