കെജ്രിവാളിന് പിന്തുണയുമായി സുപ്രീംകോടതി; തിരഞ്ഞെടുത്ത സര്‍ക്കാരിന് ഭരിക്കാന്‍ അധികാരമുണ്ട്
സര്‍ക്കാര്‍ എടുക്കുന്ന പ്രധാന തീരുമാനങ്ങളില്‍ ഗവര്‍ണര്‍ കൈകടത്തുന്നു എന്നും സര്‍ക്കാരിനെ തരംതാഴ്ത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായിയായി ജംഗ് പ്രവര്‍ത്തിക്കുന്നെന്നും കെജ്രിവാള്‍
ദില്ലി: കെജ്രിവാള്‍ സര്‍ക്കാരിന് പിന്തുണയുമായി സുപ്രീംകോടതി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരിക്കാനുള്ള അധികാരമുണ്ടെന്നും അല്ലെങ്കില്‍ ആസര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ദില്ലി സര്‍ക്കാരിന്റെ അധികാരത്തില്‍ അമിതമായി കൈകടത്തുന്നു എന്നാരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പിന്തുണ നല്‍കിയത്.
സര്‍ക്കാര്‍ എടുക്കുന്ന പ്രധാന തീരുമാനങ്ങളില്‍ ഗവര്‍ണര്‍ കൈകടത്തുന്നു എന്നും സര്‍ക്കാരിനെ തരംതാഴ്ത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായിയായി പ്രവര്‍ത്തിക്കുകയാണ് ജംഗ് എന്നുമാണ് കേജ്‌രിവാള്‍ പറയുന്നത്.എന്നാല്‍ ദില്ലി ഒരു സംസ്ഥാനമല്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഈ വാദം ദില്ലി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രി സുപ്രീം കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ ദില്ലി സര്‍ക്കാരും ഗവര്‍ണര്‍ നജീബ് ജംഗും തമ്മില്‍ നല്ല ബന്ധമല്ല തുടരുന്നത്.












Click it and Unblock the Notifications