ഉത്തരാഖണ്ഡിലും ഗോവയിലും തൂക്കിന് സാധ്യത, പഞ്ചാബില്‍ ആപ്പ്-ഇന്ത്യാ ടിവി

ഗോവയില്‍ ബിജെപി തന്നെ, ആപ്പിന് പരമാവധി രണ്ട് സീറ്റ്-ഇന്ത്യാ ടുഡേ

7.30: ഇന്ത്യ ടുഡേ ആക്‌സിസ് സര്‍വെ ഫലം അനുസരിച്ച് ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല. ബിജെപി 18നും22നും ഇടയില്‍ സീറ്റ് നേടാനുള്ള സാധ്യതയാണ് പ്രൊജക്ട് ചെയ്യുന്നത്. 9നും13നും ഇടയില്‍ സീറ്റ് നേടാന്‍ സാധ്യതയുള്ള കോണ്‍ഗ്രസാണ് രണ്ടാംസ്ഥാനത്തുണ്ടാവുക. ആപ്പിന് പരമാവധി രണ്ട് സീറ്റ് കിട്ടിയേക്കും.

ടൈംസ് നൗ സര്‍വെയിലും യുപിയില്‍ ബിജെപി

7.70: ടൈംസ് നൗ ചാനലും വിഎംആറും സംയുക്തമായി സംഘടിപ്പിച്ച സര്‍വെ അനുസരിച്ച് ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കും 190 മുതല്‍ 210 വരെ സീറ്റ് ബിജെപി നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്.

ഉത്തരാഖണ്ഡില്‍ ബിജെപിയെന്ന് ഇന്ത്യാ ടുഡേ

ഉത്തരാഖണ്ഡില്‍ ബിജെപി അധികാര്തതിലെത്തുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. ആകെയുള്ള 70 സീറ്റില്‍ 46-53 വരെ സീറ്റ് ബിജെപിക്കായിരിക്കും. കോണ്‍ഗ്രസിന് 12 മുതല്‍ 21 വരെ സീറ്റ് കിട്ടിയേക്കും.

യുപിയില്‍ ബിജെപിയെന്ന് എബിപി സര്‍വേ

6.51: പ്രമുഖ വാര്‍ത്താ ചാനലായ എബിപി നടത്തിയ സര്‍വെയില്‍ യുപി ഭരണം ബിജെപി നേടും. കേവല ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സംഖ്യയായ 202 നേടാന്‍ ബിജെപിക്കാകില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സാധിക്കും. എന്നാല്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് കനത്ത നാശം വിതയ്ക്കാന്‍ ബിജെപിക്ക് ആകുമെന്ന് തോന്നുന്നില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു. ബിജെപിക്ക് പരമാവധി 176 സീറ്റ് കിട്ടുമ്പോള്‍ സമാദ് വാദി പാര്‍ട്ടിക്ക് 169 വരെ കിട്ടിയേക്കും. ബിഎസ്പിക്ക് പരമാവധി കിട്ടാന്‍ സാധ്യതയുള്ളത് 72 സീറ്റാണ്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിക്കുമെന്ന് ഇന്ത്യ ടിവി

6.43: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ശക്തമായ സ്വാധീനം നേടുമെന്ന് ഇന്ത്യ ടിവി സി വോട്ടര്‍ ഫലവും വ്യക്തമാക്കുന്നു. 117 സീറ്റില്‍ 67 സീറ്റ് വരെ ആപ്പ് നേടിയേക്കും. കോണ്‍ഗ്രസായിരിക്കും രണ്ടാം സ്ഥാനത്ത്...

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
6.45: ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്നാണഅ ഇന്ത്യ ടിവി സി വോട്ടര്‍ സര്‍വേ പറയുന്നത്. ആര്‍ക്കും കേവലഭൂരിപക്ഷം നേടാന്‍ സാധിക്കില്ല. 2012ല്‍ കോണ്‍ഗ്രസിന് ഇവിടെ 32 സീറ്റുണ്ടായിരുന്നു.

ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനാകില്ല

6.35: ഗോവയിലെ 40 അംഗ സഭയില്‍ ആര് ഭരണത്തിലെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വെയ്ക്ക് കഴിയുന്നില്ല. ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി. നേരത്തെ ന്യൂസ് എക്‌സ് സര്‍വെയില്‍ ആം ആദ്മി പാര്‍ട്ടി ഗോവയില്‍ സ്വാധീനം ചെലുത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ത്യ ടിവിയുടെ കണക്കനുസരിച്ച് അവര്‍ക്ക് പരമാവധി രണ്ടു സീറ്റേ ലഭിക്കൂ. കോണ്‍ഗ്രസായിരിക്കും രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി.

ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വെ,മണിപ്പൂരില്‍ ബിജെപി

ഇന്ത്യാ ടിവി സി വോട്ടര്‍ സര്‍വെ പ്രകാരം മണിപ്പൂരില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. പരമാവധി 31 വരെ സീറ്റ് ബിജെപിക്ക് ലഭിക്കും. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 17 മുതല്‍ 23 വരെ സീറ്റ് ലഭിച്ചേക്കും. പക്ഷേ, മറ്റുള്ളവരായിരിക്കും ഭരണം തീരുമാനിക്കുകയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വെ, പഞ്ചാബില്‍ ആംആദ്മി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്ത്യ ടിവി സര്‍വെ പറയുന്നത്. ആം ആദ്മി 59 മുതല്‍ 67 വരെ സീറ്റ് നേടിയേക്കും. കോണ്‍ഗ്രസായിരിക്കും രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍ക്കും.

ഉത്തരാഖണ്ഡില്‍ വീണ്ടും ബിജെപി
6.15: ഉത്തരാഖണ്ഡ് ഇത്തവണയും ബിജെപിയും തുണയ്ക്കുമെന്നാണ് ന്യൂസ് എക്‌സ്-എംആര്‍സി ഫലങ്ങള്‍ നല്‍കുന്ന സൂചന. ആകെയുള്ള 70 സീറ്റില്‍ 38ഉം ബിജെപിക്കാകും. കോണ്‍ഗ്രസ് 30ഉം മറ്റുള്ളവര്‍ രണ്ടും വീതം സീറ്റ് നേടും.

ഗോവയില്‍ കോണ്‍ഗ്രസിന് തിരിച്ചടി, ആം ആദ്മി പാര്‍ട്ടി നിര്‍ണായകമാകും

6.10: ഗോവയില്‍ ബിജെപി തന്നെ ഭരണത്തിലെത്താനുള്ള സൂചനയാണ് ന്യൂസ് എക്‌സ്-എംആര്‍സി എക്‌സിറ്റ് പോള്‍ ഫലം തരുന്നത്. ആകെയുള്ള 40 സീറ്റില്‍ 15 സീറ്റ് ബിജെപി നേടുമ്പോള്‍ 10 എണ്ണം മാത്രമേ കോണ്‍ഗ്രസിന് കിട്ടൂ. ആം ആദ്മി പാര്‍ട്ടി നേടുന്ന ഏഴ് സീറ്റുകള്‍ നിര്‍ണായകമാകും. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ നേടാന്‍ സാധ്യതയുള്ള സീറ്റുകളായിരിക്കും ഭരണത്തെ നിശ്ചയിക്കുക.

പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടി
6.05: ന്യൂസ് എക്‌സ് എംആര്‍സി സര്‍വെ അനുസരിച്ച് പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യത്തിന് ശക്തമായ തിരിച്ചടി ലഭിക്കും. ആകെയുള്ള 117 സീറ്റില്‍ വെറും ഏഴ് സീറ്റുമാത്രമാണ് അവര്‍ക്ക് ലഭിക്കുക. 55 സീറ്റ് വീതം നേടി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും കരുത്തുകാട്ടും.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു തുടങ്ങി6.00: ന്യൂസ് എക്‌സും എം ആര്‍സിയും സംയുക്തമായി നടത്തിയ എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി. 403 സീറ്റില്‍ ബിജെപി 185ല്‍ അധികം സീറ്റ് നേടുമെന്നാണ് പ്രവചനം. താഴെയുള്ള ചാര്‍ട്ട് നോക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+