കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള 4 പ്രധാന ഘട്ടങ്ങളെ കുറിച്ച് അറിയാം

  • By Desk
Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കുകയാണ്. 11 സംസ്ഥാനങ്ങളിലായി 1,600 സ്ഥാനാര്‍ത്ഥികള്‍ 95 സീറ്റുകളിലായി ഇന്നത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നിങ്ങള്‍ പിന്തുടരേണ്ട ലളിതമായ ഘട്ടങ്ങളുണ്ട്. അതില്‍ പ്രധാനമാണ് മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗാഡ്‌ജെറ്റുകള്‍ എന്നിവ പോളിംഗ് ബൂത്തില്‍ അനുവദനീയമല്ല എന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് മെയ് 19 നാണ് അവസാനിക്കുക. മേയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും.

evms7-02-149

4 ലളിതമായ ഘട്ടങ്ങളിലൂടെ നമുക്ക് വോട്ട് രേഖപ്പെടുത്താം:


1. പോളിംഗ് ബൂത്തില്‍ പ്രവേശിച്ചാല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും വോട്ടര്‍ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യും.
2. ഇതിനുശേഷം രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ നിങ്ങളുടെ വിരലില്‍ മഷി പുരട്ടിയ ശേഷം ഒരു സ്ലിപ്പ് തരും. കൂടാതെ നിങ്ങള്‍ രജിസ്റ്ററില്‍ ഒപ്പ് വെക്കുകയും വേണം.
3 മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ അടുത്ത് സ്ലിപ്പ് നിക്ഷേപിക്കുകയും നിങ്ങളുടെ മഷി രേഖപ്പെടുത്തിയ വിരല്‍ കാണിച്ച ശേഷം പോളിംഗ് ബൂത്തിലേക്ക് പോകണം.
4 ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് നിങ്ങളുടെ വോട്ട് റെക്കോര്‍ഡുചെയ്യുക. തുടര്‍ന്ന് ഒരു ബീപ് ശബ്ദം കേള്‍ക്കും. VVPAT യന്ത്രത്തിന്റെ സുതാര്യ വിന്‍ഡോയില്‍ ദൃശ്യമാകുന്ന സ്ലിപ്പ് പരിശോധിച്ച് ഉറപ്പു വരുത്തുക.

കാശി പഴയ കാശിയല്ല!! വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതിയോഗി പ്രിയങ്ക ഗാന്ധിയോ? കെജ്രിവാളല്ല പ്രിയങ്ക.. കാശി പഴയ കാശിയല്ല!! വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതിയോഗി പ്രിയങ്ക ഗാന്ധിയോ? കെജ്രിവാളല്ല പ്രിയങ്ക..

ഇത്തവണ കാശിനാഥന്റെ തട്ടകത്തിൽ മത്സരം പൊടിപാറും! വൺഇന്ത്യ സ്പെഷൽ വിശകലനം!!സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പര്‍, നെയിം, ചിഹ്നം എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പ് സീല്‍ ചെയ്ത വിവിപാറ്റ് ബോക്‌സില്‍ വീഴുന്നതിന് മുന്‍പ് 7 സെക്കന്റ് നേരത്തേക്ക് ദൃശ്യമാകും. നിങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ത്ഥിയേയും താല്‍പര്യമില്ലെങ്കില്‍ NOTA ബട്ടണില്‍ അമര്‍ത്താം. ഇത് വോട്ടിംഗ് മെഷീനിലെ അവസാന ബട്ടണ്‍ ആണ്.


വോട്ടെടുപ്പ് ദിവസം ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്

-EPIC (വോട്ടര്‍ ഐഡി കാര്‍ഡ്)

-പാസ്‌പോര്‍ട്ട്

-ഡ്രൈവിംഗ് ലൈസന്‍സ്

-ബാങ്ക് / പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോയോടുകൂടിയ പാസ്ബുക്ക്

-പാന്‍കാര്‍ഡ്

-എന്‍ പി ആര്‍ പ്രകാരം ആര്‍ജിഐ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

-എം എന്‍ ആര്‍ ഇ ജി എ തൊഴില്‍ കാര്‍ഡ് (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)

-ആരോഗ്യ ഇന്‍ഷുറന്‍സ്

543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മേയ് 19 എന്നീ തിയതികളില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം മേയ് 23നാണ്.

English summary
Election 2019: How To Vote India In 4 Easy Steps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X