കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഗ്‌വിജയ് സിങിനെതിരെ ഭോപ്പാലില്‍ സ്‌ഫോടനക്കേസ് പ്രതി; അംഗത്വമെടുത്ത ഉടനെ ബിജെപി പ്രഖ്യാപനം

Google Oneindia Malayalam News

ഭോപ്പാല്‍: മലേഗാവില്‍ ഒട്ടേറെ മുസ്ലിംകളുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെ അവര്‍ മല്‍സരിക്കും. ബിജെപിക്ക് വളരെ സ്വാധീനമുള്ള മണ്ഡലത്തിലാണ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് ഭോപ്പാലില്‍ മല്‍സരിപ്പിക്കുന്നത്. എന്നാല്‍ സാധ്വി പ്രജ്ഞയുടെ വരവ് ഏറെ ചര്‍ച്ചയാകുകയാണ്. ബിജെപിയില്‍ ചേര്‍ന്ന് ഏതാനും മണിക്കൂര്‍ പിന്നിടുമ്പോഴാണ് സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന അവരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്....

ശക്തമായ പോരാട്ടം

ശക്തമായ പോരാട്ടം

ദേശീയ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രജ്ഞാസിങ് ഠാക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭോപ്പാല്‍ മണ്ഡലമാണ് അവര്‍ക്ക് ബിജെപി നല്‍കിയിരിക്കുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങാണ് എതിരാളി. ഇതോടെ ശക്തമായ പോരാട്ടം മണ്ഡലത്തില്‍ നടക്കും.

ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേര്‍ന്നു

ഞാന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്യും. തന്നെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയാസവുമല്ല അത്. ഭോപ്പാലിലെ ബിജെപി ഓഫീസിലെത്തിയ പ്രജ്ഞാസിങ് ഠാക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിറ്റിങ് മണ്ഡലം

സിറ്റിങ് മണ്ഡലം

മുതിര്‍ന്ന ബിജെപി നേതാക്കളായ ശിവരാജ് സിങ് ചൗഹാന്‍, രാംലാല്‍ എന്നിവരുമായി പ്രജ്ഞാസിങ് ചര്‍ച്ച നടത്തി. നിലവില്‍ ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ് ഭോപ്പാല്‍. അലോക് സഞ്ചാര്‍ ആണ് ഭോപ്പാല്‍ എംപി. പ്രജ്ഞാസിങിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അലോക് പ്രഖ്യാപിച്ചു.

പ്രതികാരം ചെയ്യാനുള്ള സമയം

പ്രതികാരം ചെയ്യാനുള്ള സമയം

അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. ഒരു സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. അവര്‍ക്ക് പ്രതികാരം ചെയ്യാനുള്ള സമയമാണിതെന്നും സഞ്ചാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദുതീവ്രവാദി

ഹിന്ദുതീവ്രവാദി

ഹിന്ദുതീവ്രവാദികളായി മുദ്ര കുത്തപ്പെട്ട വനിതയാണ് സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍. മഹാരാഷ്ട്രയിലെ മലേഗാവില്‍ലുണ്ടായ സ്‌ഫോടനം ആസൂത്രണം ചെയ്തത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് തീവ്രവാദ വിരുദ്ധ സ്വാഡ് കണ്ടെത്തിയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അറസ്റ്റിലായ പ്രജ്ഞാസിങ് കോടതി അടുത്തിടെ ജാമ്യം നല്‍കിയിട്ടുണ്ട്.

സ്‌ഫോടനം ഇങ്ങനെ

സ്‌ഫോടനം ഇങ്ങനെ

2008 സപ്തംബര്‍ 29നാണ് മലേഗാവില്‍ സ്‌ഫോടനമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രജ്ഞാസിങിന് പുറമെ കേണല്‍ ശ്രീകാന്ത് പുരോഹിതും കേസില്‍ പ്രതിയാണ്.

പ്രജ്ഞാസിങ് പറയുന്നു

പ്രജ്ഞാസിങ് പറയുന്നു

തനിക്കെതിരെ ഗുഢാലോചന നടന്നു. ഞങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിന്റെ ശത്രുക്കള്‍ക്കെതിരെ പോരാടും. അവരെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും പ്രജ്ഞാസിങ് പറഞ്ഞു. എബിവിപി, വിശ്വഹിന്ദു പരിഷത്തിന്റെ ദുര്‍ഗാവാഹിനി എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു പ്രജ്ഞാസിങ്.

 യുഎപിഎ പ്രകാരം വിചാരണ

യുഎപിഎ പ്രകാരം വിചാരണ

നിലവില്‍ പ്രജ്ഞാസിങ് ജാമ്യത്തിലാണ്. അവര്‍ക്കെതിരെ ചുമത്തിയിരുന്ന മൊകോക വകുപ്പ് കോടതി ഒഴിവാക്കി. നിലവില്‍ യുഎപിഎ നിയമപ്രകാരമാണ് വിചാരണ നേരിടുന്നത്. ശ്രീകാന്ത് പുരോഹിതിനും കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

 സ്വാമിയെ വെറുതെവിട്ടു

സ്വാമിയെ വെറുതെവിട്ടു

പ്രജ്ഞാസിങിനും ശ്രീകാന്ത് പുരോഹിതിനും കൂടെ ഹിന്ദു തീവ്രവാദിയായി ആരോപണം നേരിട്ട വ്യക്തിയാണ് സ്വാമി അസീമാനന്ദ. ഇയാളെ കഴിഞ്ഞ മാര്‍ച്ചില്‍ സംജോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ കോടതി വെറുതെവിട്ടിരുന്നു. 70 പേര്‍ കൊല്ലപ്പെട്ട കേസായിരുന്നു അത്.

 മോദിയുള്‍പ്പെടെയുള്ളവര്‍

മോദിയുള്‍പ്പെടെയുള്ളവര്‍

കേസില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് മനപ്പൂര്‍വം ഇവരെ പ്രതികളാക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. സമാധാനം ഇഷ്ടപ്പെടുന്ന ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചത് കോണ്‍ഗ്രസ് ആണെന്നാണ് മോദി മഹാരാഷ്ട്രയില്‍ പ്രസംഗിച്ചത്.

രൂക്ഷവിമര്‍ശകന്‍ ദിഗ്‌വിജയ്

രൂക്ഷവിമര്‍ശകന്‍ ദിഗ്‌വിജയ്

ഹിന്ദു തീവ്രവാദത്തിനെതിരെ രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചിരുന്ന കോണ്‍ഗ്രസ് നേതാവാണ് ദിഗ്‌വിജയ് സിങ്. 1989ന് ശേഷം ഭോപ്പാലില്‍ ബിജെപി പരാജയപ്പെട്ടിട്ടില്ല. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് ഭോപ്പാല്‍. എന്നിട്ടും ബിജെപിയാണ് ഇവിടെ ജയിച്ചുവരുന്നത്.

സഹായം ഗുജറാത്തിന് മാത്രം; തുറന്നടിച്ച് കമല്‍നാഥ്!! താങ്കള്‍ ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ല...സഹായം ഗുജറാത്തിന് മാത്രം; തുറന്നടിച്ച് കമല്‍നാഥ്!! താങ്കള്‍ ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ല...

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Election 2019: Sadhvi Pragya, Malegaon Blast Accused, Will Contest Polls As BJP Candidate From Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X