ലിംഗായത്തുകാരും മഠങ്ങളും തീരുമാനിക്കും മധ്യകർണാടകയുടെ വിധി.. യെദിയൂരപ്പയുടെ വിധിയും ഇവർ തന്നെ പറയും!
ബെംഗളൂരു; മധ്യകര്‍ണാടകയില്‍ മഠങ്ങളും ലിംഗായത്ത് സമുദായങ്ങളുമാണ് സ്വാധിന ശക്തികള്‍. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബിഎസ്. യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗ, ചിത്രദുര്‍ഗ്ഗ, ദാവന്‍ഗരെ, ചിക്കമഗളൂരു എന്നീ ജില്ലകളാണ് മധ്യകര്‍ണാടകയില്‍പെടുന്നത്. ഈ ജില്ലകളിലായി 26 സീറ്റുകള്‍. കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു മധ്യകര്‍ണാടകയെങ്കിലും ഇത് ബിജെപിയുടെ സ്വാധീന മേഖലയാണ്.
2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 15 എണ്ണത്തില്‍ വിജയിച്ചു. ബിജെപി മൂന്നെണ്ണത്തിലും ജനതാദള്‍ (എസ്) ആറെണ്ണത്തിലും വിജയിച്ചു. ബിജെപി മൂന്നായി പിളര്‍ന്നതിന്റെ നേട്ടം കോണ്‍ഗ്രസിനും ദളിനും കിട്ടി. യെദ്യൂരപ്പയുടെ കെജെപിയും ബി ശ്രീരാമുലുവിന്റെ ബിഎസ്ആര്‍ കോണ്‍ഗ്രസും ഓരോ സീറ്റിലും വിജയിച്ചു. 10 മണ്ഡലങ്ങളില്‍ കെജെപി രണ്ടാംസ്ഥാനത്തെത്തി. ചിത്രദുര്‍ഗ്ഗയിലും ദാവന്‍ഗരയിലുമായി നിരവധി മഠങ്ങളുണ്ട്. പ്രദേശവാസികള്‍ക്കിടയില്‍ മഠങ്ങള്‍ക്കുള്ള സ്വാധീനവും ഏറെയാണ്. എന്നാല്‍ പ്രമുഖ മഠങ്ങളൊന്നും ഇതുവരെ പരസ്യമായി ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

ചിത്രദുര്‍ഗയിലെ മുളകല്‍മുരുവില്‍ മല്‌സരിക്കുന്നത് ബി ശ്രീരാമലുവാണ്. ദളിത് പിന്നോക്ക വോട്ട്ബാങ്കില്‍ കണ്ണ് വച്ചാണ് ബിജെപി ശ്രീരാമലുവിനെ കളത്തിലിറക്കിയത്.അതേസമയം ദാവന്‍ഗരയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തിറക്കിയത് ലിംഗായത്ത് നേതാക്കളെയാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഷാമന്നൂര്‍ ശിവശങ്കരിപ്പ അഖിലഭാരത വീരശൈവ മഹാസഭ അധ്യക്ഷനാണ്. ലിംഗായത്ത് നേതാവായ ബിഎസ് യെദ്യൂരപ്പയാണ് ബിജെപിക്കുവേണ്ടി രംഗത്തുള്ളത്

ലിംഗായത്തിന് മതപദവി നല്‍കിയതിനെ എതിര്‍ത്ത ഷാമന്നൂര്‍ ശിവശങ്കരപ്പയും മകനും മന്ത്രിയുമായ എസ്എസ് മല്ലികാര്‍ജുനും ജില്ലയില്‍നിന്നാണ് മത്സരിക്കുന്നത്. ചിക്കമംഗളൂരു കോണ്‍ഗ്രസ്സിന്റെ മണ്ഡലമാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി ഇവിടെ നിന്നാണ് വന്‍ ഭൂരിപക്ഷത്തിന് ജയിച്ചത്. പ്രചരണത്തില്‍ കോണ്‍ഗ്രസ് ആയുധമാക്കുന്നതും ചിക്കമംഗളുരുകാരുടെ ഈ വിഭാഗമാണ്. രാഹുല്‍ഗാന്ധി ഇവിടെ പ്രചരണത്തിന് എത്തിയപ്പോഴും ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചാണ് സംസാരിച്ചത്. പോരാതെ പ്രിയങ്കാഗാന്ധിയും ചിക്കമഗളൂരുവില്‍ പ്രചാരണത്തിനെത്തുന്നുണ്ട്.












Click it and Unblock the Notifications