കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ ട്വീറ്റ്: കപിൽ മിശ്രക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം,

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാവ് കപിൽ മിശ്രയുടെ മതസ്പർദ്ദ വളർത്തുന്ന ട്വീറ്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ- പാക് പോരാട്ടത്തോട് വിശേഷിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് മതസ്പർദ്ധ വളർത്തുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമായിരുന്നു. ഇതോടെ വിവാദ ട്വീറ്റ് നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെയായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്.

ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി, എംഎൽഎമാർ കോൺഗ്രസിലേക്ക്!ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി, എംഎൽഎമാർ കോൺഗ്രസിലേക്ക്!

തിരഞ്ഞെടുപ്പ് കമ്മീഷൻ കപിൽ മിശ്രയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഒരു ദിവസത്തിനകം വിശദീകരണം നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ മറുപടി നൽകാൻ മൂന്ന് ദിവസത്തെ വേണമെന്നാണ് മിശ്രയുടെ ആവശ്യം. ഞാൻ പറഞ്ഞതിൽ തെറ്റുന്നുണ്ടെന്ന് കരുതുന്നില്ല. സത്യം പറയുന്നത് രാജ്യത്ത് കുറ്റമല്ല. ഞാൻ പറഞ്ഞത് സത്യമാണ്. ഞാൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് സംഭവത്തിന് പിന്നാലെയുള്ള മിശ്രയുടെ പ്രസ്താവന. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിവ സ്ഥാനാർത്ഥിയാണ് മിശ്ര.

kapilmishra-1

അരവിന്ദ് കെജ്രിവാൾ ദില്ലി മുഖ്യമന്ത്രിയായിരിക്കെ ദില്ലിയിൽ നടക്കുന്നത് ഇന്ത്യാ- പാകിസ്താൻ പോരാട്ടമാണെന്നായിരുന്നുമിശ്രയുടെ മറ്റൊരു ട്വീറ്റ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാണിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ മിശ്രയുടെ ട്വീറ്റ് ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിന് ട്വീറ്റ് ഇടയാക്കുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു. നേരത്തെയും പല വിവാദ ട്വീറ്റുകളും മിശ്രയിൽ നിന്നുണ്ടായിട്ടുണ്ട്.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ മോഡൽ ടൌണിൽ നിന്ന് മത്സരിക്കുന്ന മിശ്ര അരവിന്ദ് കെജ്രിവാളിന്റെ അടുത്ത അനുയായിയായിരുന്നു. എന്നാൽ പിന്നീട് അഴിമതി ആരോപണത്തെ തുടർന്ന് ആപ്പ് വിട്ട് ബിജെപിയ്ക്കൊപ്പം ചേരുകയായിരുന്നു.

English summary
Election Body Asks Police To File FIR Against BJP's Kapil Mishra For Communal Tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X