കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ വെള്ളത്തില്‍, പെരുമാറ്റച്ചട്ടം!!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. പെട്ടെന്ന് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കമാണ് തെലങ്കാന രാഷ്ട്രസമിതിയ്ക്ക് തിരിച്ചടിയായിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന പദ്ധതികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെട്ടെന്നുള്ള നീക്കം തിരിച്ചടിയായിട്ടുണ്ട്. ഒക്ടോബറിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കുക. ഇത് നവംബറില്‍ പൂര്‍ത്തിയാകുമെങ്കിലും ഡിസംബര്‍ ആദ്യവാരം മാത്രമാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഉണ്ടാകുക.

<strong>കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെ</strong>കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെ

 280 കോടി വെള്ളത്തിലായി!!

280 കോടി വെള്ളത്തിലായി!!

ബതുകമ്മ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകള്‍ക്ക് വിതരണം ചെയ്യുന്നതിനായി തെലങ്കാന രാഷ്ട്ര സമിതി വാങ്ങിയ സാരികളാണ് പെരുമാറ്റച്ചട്ടം വന്നതോടെ കെട്ടിക്കിടക്കുന്നത്. സിര്‍സില്ല ടെക്സ്റ്റൈല്‍ ക്ലസ്റ്ററിലെ നെയ്ത്തുകാരില്‍ നിന്ന് വാങ്ങിയ 95 ലക്ഷം സാരികളാണ് വിതരണം ചെയ്യാനാവാതെ കിടക്കുന്നത്. ദസറ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള തെലങ്കാന ഫോക് ഫെസ്റ്റിവലാണ് ബതുകമ്മ. സാരികള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ 280 കോടി രൂപയാണ് ചെലവഴിച്ചത്.

 രണ്ട് മണിക്കൂറിന്റെ വ്യത്യാസം

രണ്ട് മണിക്കൂറിന്റെ വ്യത്യാസം

തെലങ്കാനയില്‍ വിതരണം ചെയ്യാനുള്ള സാരികളുടെ പ്രദര്‍ശനവും ഉദ്ഘാടനം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെടി രാമറാവുവാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒക്ടോബര്‍ 12ന് സാരികള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. സര്‍ക്കാരിന് ലഭിച്ച 50 ലക്ഷം സാരികള്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന 45 ലക്ഷം സാരികള്‍ ഒക്ടോബര്‍ പത്തോടെ എത്തുമെന്നും കെടി രാമറാവു വ്യക്തമാക്കിയിരുന്നു.

 തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിഞ്ഞാല്‍!

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിഞ്ഞാല്‍!

തെലങ്കാനയില്‍ തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പുറത്തുവന്നതോടെ ഈ വലിയ പദ്ധതിയാണ് പാളിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരുമായി കൂടിയാലോചിച്ച ശേഷം ഈ നീക്കവുമായി മുന്നോട്ടുപോകുമെന്നും തെലങ്കാന രാഷ്ട്ര സമിതി നേതാവ് വ്യക്തമാക്കി. നിലവിലുള്ള പദ്ധതി ആയതിനാല്‍ കമ്മീഷനില്‍ നിന്ന് സാരികള്‍ വിതരണം ചെയ്യുന്നതിന് അനുമതി ലഭിക്കുമെന്നാണ് പാര്‍ട്ടി പുലര്‍ത്തുന്ന ശുഭാപ്തി വിശ്വാസം. എങ്കില്‍പ്പോലും മുഖ്യമന്ത്രിക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന ആശങ്കയും പാര്‍ട്ടി നേതാക്കള്‍ പങ്കുവെക്കുന്നു.

 കര്‍ഷകര്‍ക്കുള്ള പദ്ധതി

കര്‍ഷകര്‍ക്കുള്ള പദ്ധതി


തെലങ്കാനയില്‍ സര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന റിതു ബന്ധു എന്ന പദ്ധതിയ്ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തിരിച്ചടിയാവും. തെലങ്കാനയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ അധികാരത്തിലിരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി നടത്തിയ നിര്‍ണായക നീക്കങ്ങളാണ് ഇതോടെ പകുതി വഴിയിലായിട്ടുള്ളത്. ഈ പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്തെ 11,000 ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ഏക്കറിന് 4000 രൂപ വീതം ലഭിക്കും. റാബി സീസണായ നവംബര്‍ രണ്ടാം വാരമാണ് പദ്ധതിയുടെ ആനുകൂല്യം വിതരണം ചെയ്യാനിരുന്നത്. ഈ രണ്ട് പദ്ധതികളും നടപ്പിലാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല.

 എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ്

എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ്


തെലങ്കാനയിലെ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയും സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കുന്നതില്‍ ​എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സാരി വിതരണം മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ ഫെയര്‍ പ്രൈസ് ഷോപ്പുകള്‍ വഴി നടത്തണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ടുവക്കുന്നു. കര്‍ഷകര്‍ക്കുള്ള ചെക്ക് വിതരണം ഭരിക്കുന്ന പാര്‍ട്ടിയുടെ പങ്ക് വെളിപ്പെടുത്താതെ ആയിരിക്കണമെന്നും കോണ്‍ഗ്രസ് സ്റ്റേറ്റ് ട്രഷര്‍ ജി നാരായണ റെഡ്ഡി വ്യക്തമാക്കി.

English summary
Election code order in Telangana leaves KCR with a pile of 95 lakh sarees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X