Get Updates
Get notified of breaking news, exclusive insights, and must-see stories!

ആധാര്‍ വോട്ടര്‍ ഐഡിയുമായും കണക്ട് ആകുന്നു.. തള്ളല്ല, സുപ്രീം കോടതി ഒന്ന് മൂളിയാല്‍ മതി!!

ദില്ലി പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, എല്‍ പി ജി സബ്സിഡി തുടങ്ങിയവയ്ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ പലരും ചോദിച്ച ചോദ്യമാണ്. എന്തുകൊണ്ട് സര്‍ക്കാര്‍ വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ കള്ളവോട്ടടക്കമുള്ള കാര്യങ്ങള്‍ തടയുകയും തിരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാവുകയും ചെയ്യില്ലേ എന്നായിരുന്നു ചോദ്യം.

അങ്ങനെ പറഞ്ഞ് പറഞ്ഞ് ഇപ്പോഴിതാ ദേശിയ തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ച് കഴിഞ്ഞു. എന്താ ആവശ്യം, ആധാര്‍ കാര്‍‍ഡും ഇലക്ഷന്‍ വോട്ടര്‍ ഐ ഡി കാര്‍ഡും ബന്ധിപ്പിക്കണം. സുപ്രീം കോടതി തങ്ങളുടെ ആവശ്യം പരിഗണിക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതീക്ഷ.

aadhaar

സുതാര്യമായ ഒരു വോട്ടെടുപ്പ് സംവിധാനത്തെ കരുതി സുപ്രീം കോടതി തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി പറഞ്ഞു. ആധാര്‍കാര്‍ഡ് തിരഞ്ഞെടുപ്പ് വോട്ടര്‍ ഐ ഡിയുമായി ബന്ധിപ്പിച്ചാല്‍ വിരലടയാളം പതിപ്പിച്ച് വരെ വോട്ട് ചെയ്യാന്‍ ഭാവിയില്‍ കഴിഞ്ഞേക്കും. കള്ളവോട്ട് തടയുന്നതിന് വോട്ടര്‍ ഐ ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

അടുത്തിടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിക്ക് സുപ്രീം കോടതി പച്ചക്കൊടി കാട്ടിയിരുന്നു. അതുപോലെ തന്നെ തങ്ങളുടെ പല പദ്ധതികളും ആധാറുമായി ബന്ധിപ്പിക്കണം എന്ന് കാണിച്ച് കേന്ദ്ര മന്ത്രാലയങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് എടുക്കാനും ഗ്യാസ് കണക്ഷനും എടുക്കാനും മറ്റും ആധാര്‍ ഇപ്പോള്‍ തന്നെ ഒരു തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+