കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമോ ടിവിക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാനാകില്ല: കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയുടെ അനുമതി ഇല്ലാതെ നമോ ടി വിക്ക് രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ദില്ലി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാഴാഴ്ച അയച്ച കത്തില്‍ നമോ ടിവി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരസ്യ പ്രചരണത്തിനുള്ള പ്ലാറ്റ്‌ഫോം ആണെന്നും അതിനാല്‍ അതിലെ പ്രോഗ്രാമുകളും രാഷ്ട്രീയ ഉള്ളടക്കങ്ങളും എംസിഎംസിയുടെ മുന്‍പാകെ കാണിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും പറയുന്നു. എംസിഎംസിയുടെ സര്‍ട്ടിഫിക്കറ്റില്ലാതെ പ്രക്ഷേപണം ചെയ്യുന്ന രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ ഉടനടി തന്നെ നീക്കം ചെയ്യാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; അൽപേഷിന്റെ അടുത്ത അനുയായികളും പാർട്ടി വിടുന്നുഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; അൽപേഷിന്റെ അടുത്ത അനുയായികളും പാർട്ടി വിടുന്നു

ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയും ജെമിനി ടിവിയും തമ്മില്‍ നടന്ന കേസില്‍ 2004 ഏപ്രില്‍ 13ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2004 ഏപ്രില്‍ 15ന് ചില നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

namotv-15548

അതായത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പ് എംസിഎംസിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നായിരുന്നു ആ വിധി. ഇതനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ പാലിച്ചാണോ നമോ ടിവിയുടെ പ്രവര്‍ത്തനം എന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

English summary
Election commission against Namo TV during election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X