കേരളം ഉള്‍പ്പെടെ 17 ഇടങ്ങളില്‍ എസ്എസ്ആര്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; നടപടിക്രമം അറിയാം

കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ്എസ്ആര്‍) പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്‌ഐആര്‍ നടപടി രാജ്യവ്യാപകമായി വിവാദവും പ്രതിഷേധവുമായി മാറിയിരിക്കെയാണ് എസ്എസ്ആറുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവരുന്നത്. നേരത്തെ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടര്‍മാരെയും ചേര്‍ത്താനുള്ള അവസരമാണിത്.

എസ്എസ്ആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക അടുത്ത ജനുവരി ഒന്നിനാണ് പുറത്തിറങ്ങുക. അതിനകം 17 ഇടങ്ങളിലും എല്ലാ നടപടികളും പൂര്‍ത്തിയാക്കും. 2025 ജനുവരിക്ക് ശേഷമുള്ള ആദ്യ എസ്എസ്ആറാണിത്. എസ്എസ്ആര്‍ സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കത്തയച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ 21ാം വകുപ്പ് അനുസരിച്ച് എല്ലാ വോട്ടര്‍ പട്ടികയും തിരുത്തണം എന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.

SSR in 17 States Including Kerala

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലും എസ്എസ്ആര്‍ പൂര്‍ത്തിയാക്കും. ഈ പ്രക്രിയ ഇടയ്ക്കിടെ നടക്കാറുണ്ട്. കഴിഞ്ഞ എസ്എസ്ആര്‍ പ്രഖ്യാപിച്ചത് 2024 ഓഗസ്റ്റിലായിരുന്നു, പൂര്‍ത്തിയാക്കിയത് 2025 ജനുവരിയിലാണ്. പേര് ചേര്‍ക്കാന്‍ നവംബര്‍ രണ്ട് വരെ അവസരമുണ്ട്. കരട് പട്ടിക നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. പരാതികള്‍ ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാം. ഡിസംബര്‍ 28ന് എല്ലാം പരിഹരിച്ച് 2027 ജനുവരി 4ന് അന്തിമ പട്ടിക പുറത്തിറക്കും.

കേരളം, തമിഴ്‌നാട്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യ പ്രദേശ്, മണിപ്പൂര്‍, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് എസ്എസ്ആര്‍ നടക്കുക. നേരത്തെ പുറത്തായവരെ ചേര്‍ക്കാം. പുതിയ വോട്ടര്‍മാരെയും ചേര്‍ക്കാന്‍ ഈ വേളയില്‍ സാധിക്കും.

ബാക്കിയുള്ള 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എസ്എസ്ആര്‍ പിന്നീട് പ്രഖ്യാപിക്കും. ഇവിടെ എസ്‌ഐആര്‍ നടക്കുകയോ അടുത്തിടെ പൂര്‍ത്തിയായി കഴിഞ്ഞതോ ആണ് എന്നതിനാലാണിത്. ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഛണ്ഡീഗഡ്, ദാദ്ര നാഗര്‍ ഹവേലി, ദമന്‍ ദിയു, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, നാഗാലാന്റ്, ഡല്‍ഹി, ഒഡീഷ, സിക്കിം, ത്രിപുര, തെലങ്കാന എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടത്തില്‍ നടക്കുക.

ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ എസ്‌ഐആര്‍ തുടങ്ങിയിട്ടില്ല. എസ്എസ്ആര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സഹായവും ചെയ്യണം എന്ന് ചീഫ് സെക്രട്ടറിമാരോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഫോം 7 വ്യക്തികള്‍ കൂട്ടത്തോടെ സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma