Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനന്ദന്റെ ഫോട്ടോ പിന്‍വലിക്കാന്‍ ബിജെപി എംഎല്‍എയോട് നിര്‍ദേശിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

Recommended Video

cmsvideo
    MLAയോട് നിര്‍ദേശിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ | Oneindia Malayalam

    ദില്ലി: ഡല്‍ഹി ബിജെപി എംഎല്‍എ ഓം പ്രകാശ് ശര്‍മ പങ്കുവെച്ച രാഷ്ട്രീയ പോസ്റ്ററിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ രണ്ട് ഫോട്ടോകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്ന് ഫേസ്ബുക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. cVIGIL മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭിച്ച പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

    തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചതായി ഒപി ശര്‍മ്മ പറഞ്ഞു. ''തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് ആ പോസ്റ്റ് ഷെയര്‍ ചെയ്തത്. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    facebook-1552


    രാഷ്ട്രീയ പ്രചരണത്തിനായി പോസ്റ്ററുകളില്‍ സൈനികരുടെ ചിത്രം ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രതിരോധ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യത്തിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.


    പാകിസ്താന്റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനുമായി ബന്ധപ്പെട്ട് 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂ ട്യൂബിനോട് കഴിഞ്ഞ മാസം കേന്ദ്ര വിവര സാങ്കേതിക വിദ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്തതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, സ്ഥാനാര്‍ഥികളുടെ മാതൃകാ പെരുമാറ്റച്ചട്ടം ഞായറാഴ്ച ഞായറാഴ്ച പ്രാബല്യത്തില്‍ വന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ സ്ഥാനാര്‍ത്ഥികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇനി ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് കുറ്റകൃത്യത്തിലോ അല്ലെങ്കില്‍ തെറ്റായ പ്രവൃത്തിയിലോ ഏര്‍പ്പെടരുത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+