കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോളുകള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എക്‌സിറ്റ് പോളുകള്‍ നിരോധിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ . ഹരിയാണയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6.30 വരെ നിരോധനം പ്രാബല്യത്തില്‍ വരും. മഹാരാഷ്ട്രയിലെ സതാര, ബീഹാറിലെ സമസ്തിപൂര്‍ എന്നീ രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഒഴികെയുള്ള 17 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും അതേ ദിവസം നടക്കും. എക്‌സിറ്റ് പോള്‍ നിരോധനം ഈ തിരഞ്ഞെടുപ്പുകളെയും ബാധിക്കുമെന്ന് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 പാലാരിവട്ടം പാലം അഴിമതി; സുപ്രധാന രേഖകൾ കാണാതായി, മുൻകൂർ പണം അനുവദിച്ചുള്ള നോട്ട് ഫയൽ കാണാനില്ല! പാലാരിവട്ടം പാലം അഴിമതി; സുപ്രധാന രേഖകൾ കാണാതായി, മുൻകൂർ പണം അനുവദിച്ചുള്ള നോട്ട് ഫയൽ കാണാനില്ല!


ജനപ്രാതിനിധ്യ നിയമത്തിലെ 1951 ലെ വകുപ്പ് 126 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച് (ആര്‍പി ആക്റ്റ്, 1951 ല്‍) തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് വോട്ടെടുപ്പും പ്രസിദ്ധീകരണവും നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

electioncommission111

പൊതുതിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും ബന്ധപ്പെട്ട് അഭിപ്രായ വോട്ടെടുപ്പിന്റെയോ മറ്റേതെങ്കിലും വോട്ടെടുപ്പ് സര്‍വേയുടെയോ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഉപരോധം 48 മണിക്കൂര്‍ കാലയളവില്‍ അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഷെഫാലി ശരണ്‍ പറഞ്ഞു.

English summary
Election commission ban Exit polls in Assembly elecction and bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X