കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ വേണ്ട,മാധ്യമങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വരംകടുപ്പിയ്ക്കുന്നു

Google Oneindia Malayalam News

ചണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി നാലിനും എട്ടിനും ഇടയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖഡ് എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുള്ളത്. ഇതിന് പുറമേ അമൃത്സര്‍ ഉപതിരഞ്ഞെടുപ്പിനും വിലക്ക് ബാധകമാണ്.

ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ട് വരെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ എക്‌സിറ്റ് പോളുകള്‍ നടത്താനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വ്യക്തമാക്കുന്നത്. ഫെബ്രുവരി നാലിന് രാവിലെ ഏഴ് മണി മുതല്‍ മാര്‍ച്ച് എട്ടിന് 5.30 വരെയാണ് വിലക്കുള്ളത്.

evm2

48 മണിക്കൂര്‍ നേരത്തേയ്ക്ക് അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ പ്രഖ്യാപിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ഇലകട്രോണിക് മാധ്യമങ്ങളെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഫെബ്രുവരി എട്ടിന് പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നുമാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11, മാര്‍ച്ച് എന്നീ തിയ്യതികളില്‍ ഏഴ് ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ മാര്‍ച്ച് നാല്, എട്ട് തിയ്യതികളില്‍ രണ്ട് ഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടക്കും.

English summary
The Election Commission on Sunday banned exit polls between February 4 and March 8 in the five poll-bound states of country, including the Amritsar Lok Sabha bypoll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X