കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് പരാമർശം തിരിച്ചടിച്ചു; പ്രഗ്യാ സിംഗിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
പ്രഗ്യാ സിംഗിന് പ്രചാരണത്തിൽ നിന്നും വിലക്ക്

ദില്ലി: ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്നും മൂന്ന് ദിവസത്തേയ്ക്കാണ് പ്രഗ്യാ സിംഗിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന പ്രഗ്യാ സിംഗിന്റെ പരാമർശത്തെ തുടർന്നാണ് നടപടി. എടിഎസ് തലവൻ ഹേമന്ത് കർക്കറയ്ക്കെതിരെ നടത്തിയ പരാമർശവും വിവാദമായിരുന്നു.

 അന്ന് സഹോദരിയെ വിലക്കി, ഇന്ന് അംഗരക്ഷകയെ വിവാഹം ചെയ്തു, തായ്‌ലൻഡിനെ ഞെട്ടിച്ച് രാജകീയ വിവാഹം അന്ന് സഹോദരിയെ വിലക്കി, ഇന്ന് അംഗരക്ഷകയെ വിവാഹം ചെയ്തു, തായ്‌ലൻഡിനെ ഞെട്ടിച്ച് രാജകീയ വിവാഹം

pragya

മുംബൈ ഭീകരാക്രമണത്തിൽ ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്നായിരുന്നു പ്രഗ്യാ സിംഗിന്റെ പരാമർശം. പ്രസ്താവന വിവാദമായപ്പോൾ പ്രഗ്യാ സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇത് നീതികരിക്കാനാവത്തതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയത്.

ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ തനിക്ക് യാതൊരു കുറ്റബോധമില്ലെന്ന് മറിച്ച് അഭിമാനിക്കുകയാണെന്നുമാണ് ഒരു അഭിമുഖത്തിൽ പ്രഗ്യാ സിംഗ് പറഞ്ഞത്. വിവാദ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. പ്രസ്താവന പ്രകോപനപരമാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് പ്രഗ്യാ സിംഗ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Election Commission bars Sadhvi Pragya Thakur from campaigning for 72 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X