Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഹെലികോപ്റ്ററിലും പരിശോധന

ഡൽഹി: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രചണത്തിനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ. അമരാവതിയിൽ വെച്ചാണ് സംഭവം. രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിനുള്ളിൽ കയറിയാണ് സംഘം പരിശോധന നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരച്ചിൽ നടത്തുമ്പോൾ ഹെലികോപ്റ്ററിൽ നിന്നിറങ്ങി പാർട്ടി നേതാക്കളുമായി സംസാരിക്കുന്ന രാഹുൽ ഗാന്ധിയെ വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസം രാഹുലിന്റെ ഹെലികോപ്റ്ററിന് ജാർഖണ്ഡിൽ നിന്നും ടേക്ക് ഓഫിന് ക്ലിയറൻസ് വൈകിയതിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ക്ലിയറൻസ് ലഭിക്കാതിരുന്നതോടെ 45 മിനിറ്റോളം രാഹുലിന് കാത്ത് നിൽക്കേണ്ടി വന്നു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ അവകാശമില്ലേയെന്നും ചൂണ്ടിക്കാട്ടി പിന്നാലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ ഹെലികോപ്റ്ററിൽ വെച്ച് തന്നെ രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധന നടത്തിയത്.

rahu

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ ബാഗുകൾ പരിശോധിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ രംഗത്തെത്തി. അടുത്തിടെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ബാഗും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടേയോ ബിജെപി നേതാക്കളുടേയോ ബാഗുകൾ ഇത്തരത്തിൽ പരിശോധിക്കുമോയെന്നായിരുന്നു ഇന്ത്യ സഖ്യനേതാക്കൾ ചോദ്യം ഉയർത്തിയത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള പതിവ് നടപടി മാത്രമാണ് കമ്മീഷന്റേത് എന്നായിരുന്നു ഇതിനോട് ബിജെപി നേതാക്കൾ പ്രതികരിച്ചത്. അമിത് ഷാ, ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത്ത് പവാർ എന്നിവരുടെ ബാഗുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്ന വീഡിയോയും ബിജെപി പങ്കുവെച്ചിരുന്നു.

'മോദി ജോ ബൈഡനെ പോലെ, ഓർമ്മ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു'; രാഹുൽ ഗാന്ധി

അമരാവതിയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പോലെ ആയെന്നും അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.

'അടുത്തിടെ മോദിയുടെ പ്രസംഗം കേട്ടുവെന്ന് തന്നോട് സഹോദരി പറഞ്ഞിരുന്നു. ഞങ്ങൾ പറയുന്ന കാര്യങ്ങളെല്ലാം തന്നെ അദ്ദേഹം തന്റെ പ്രസംഗത്തിൽ പറയുകയാണ്. അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെട്ടതാണോയെന്ന് അറിയില്ല. മുൻ അമേരിക്കൻ പ്രസിഡന്റിന് ഇതുപോലെ ഓർമ്മപ്രശ്നം ഉണ്ടായിരുന്നു. അദ്ദേഹത്തിന് പുറകിൽ നിന്നും കാര്യങ്ങൾ ഓർമ്മിക്കേണ്ടി വരും. യുക്രൈൻ പ്രസിഡന്റിനെ വേദിയിൽ വെച്ച് അദ്ദേഹം വിളിച്ച് പ്രസിഡന്റ് പുടിൻ എന്നാണ്. അദ്ദേഹത്തിന് ഓർമ്മ നഷ്ടപ്പെട്ടതാണ്. മോദിക്കും അതുപോലെ ഓർമ്മ നഷ്ടപ്പെടുകയാണ്', രാഹുൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+