കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം വൈകുന്നതിന് കാരണം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനപ്പൂര്‍വം വൈകിപ്പിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി കമ്മീഷന്‍ അംഗം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ഇനിയും സമയം കിടക്കുന്നുണ്ട്. പക്ഷേ വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം അനാവശ്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സമയമനുസരിച്ചല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഷെഡ്യൂള്‍ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കശ്മീരില്‍ വീണ്ടും ഉഗ്രസ്‌ഫോടനം; ബസ് പൊട്ടിത്തെറിച്ചു, ഒട്ടേറെ പേര്‍ക്ക് പരിക്ക്, സൈന്യം വളഞ്ഞുകശ്മീരില്‍ വീണ്ടും ഉഗ്രസ്‌ഫോടനം; ബസ് പൊട്ടിത്തെറിച്ചു, ഒട്ടേറെ പേര്‍ക്ക് പരിക്ക്, സൈന്യം വളഞ്ഞു


2014 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി മാര്‍ച്ച് 5നായിരുന്നു പ്രഖ്യാപിച്ചത്. ഇക്കാര്യം എടുത്തു പറഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണമുയര്‍ത്തുന്നത്. സമയം വൈകുന്നത് കേന്ദ്രസര്‍ക്കാരിന് മുതല്‍ കൂട്ടാകുമെന്നും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സമയം ലഭിക്കുമെന്നും ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് അവരുടെ വിലയിരുത്തല്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതിനാല്‍ ബി.ജെ.പിക്ക് നിരവധി ജനകീയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സാധിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ec-1551921

ഇത്തവണ അവസാന നിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും തുടര്‍ച്ചയായ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പാട്ടീല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ 'ഔദ്യോഗിക' യാത്രാ പരിപാടികള്‍ അവസാനിക്കാനാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാത്തിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

2014ല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തിയതിക്ക് ഒരു ദിവസം മുന്‍പേയാണ് പട്ടീലിന്റെ ട്വീറ്റ്. എന്നിരുന്നാലും ഇത്തവണ ഔദ്യോഗിക പ്രഖ്യാപനം കൂടുതല്‍ വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അറിയിച്ചു.


'2014-ല്‍ പൊതുതിരഞ്ഞെടുപ്പ് തിയതി മാര്‍ച്ച് 5ന് പ്രഖ്യാപിച്ച്് ഫലം പുറത്തു വിടാനുള്ള അവസാന തീയതി മെയ് 31 ആയിരുന്നു. എന്നാല്‍ ഇത്തവണ ഫലം പുറത്ത് വിടുന്ന അവസാന തീയതി ജൂണ്‍ 3 ആണ്. അതിനാല്‍ കൂടുതല്‍ സമയം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഥമ പരിഗണന. കഴിഞ്ഞ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിവിധ സംസ്ഥാനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. അതിപ്പോള്‍ ഒരു സംസ്ഥാനത്തായാലും ഒരേസമയം തെരഞ്ഞെടുപ്പിന് സാധ്യതയുള്ളതിനാല്‍ ചുമതലകള്‍ സങ്കീര്‍ണ്ണമാണ്.


നിലവില്‍ ഗവര്‍ണറുടെ ഭരണത്തിന് കീഴിലുള്ള ജമ്മു കാശ്മീരില്‍ ഈയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തി. പുതിയ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കാശ്മീര്‍. ദേശീയ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാനായിരുന്നു സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
election commission clarifies reason behind delay of election announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X