കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആഹ്ലാദത്തോടെ കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
തെലുങ്കാനയുടെ മോഹങ്ങൾക്ക് തിരിച്ചടി! | Oneindia Malayalam

ദില്ലി: കാലാവധി പൂര്‍ത്തിയാക്കാന്‍ എട്ടുമാസങ്ങള്‍ ശേഷിക്കേ തെലുങ്കാന നിയമസഭ പിരിച്ചു വിടുമ്പോള്‍ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര്‍ റാവുവിന് വലിയ പ്രതീക്ഷളാണ് ഉണ്ടായിരുന്നത്. വലിയ ഭരണവിരുദ്ധ വികാരം ഇല്ലാത്ത സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചായിരുന്നു ചന്ദ്രശേഖര്‍ റാവു സ്വപ്‌നം കണ്ടത്.

<strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍</strong>നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു; തെലുങ്കാനയില്‍ മുന്‍മന്ത്രി കോണ്‍ഗ്രസ്സില്‍

നിയമസഭ പിരിച്ചുവിട്ടതിന് ശേഷം സംസ്ഥാനത്തെ കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ് ചന്ദ്രശേഖര്‍ റാവു. ഈ കാലയളവില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കാമെന്ന കണക്ക്കൂട്ടലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏന്നാല്‍ കെസിആറിന്റെ ഈ നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിപ്പോള്‍.

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധിവിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധി

ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍

ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍

2014 ല്‍ സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് തെലുങ്കാന രാഷ്ട്ര സമിതി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത്. 119 സീറ്റില്‍ 63 ഉം കരസ്ഥമാക്കിയായിട്ടായിരുന്നു ടിആര്‍എസ് അധികാരത്തില്‍ എത്തിയത്.

എട്ട് മാസത്തോളം ശേഷിക്കെ

എട്ട് മാസത്തോളം ശേഷിക്കെ

ഭരണം കാലാവധി തികയ്ക്കാന്‍ എട്ട് മാസത്തോളം ശേഷിക്കേയാണ് കെ ചന്ദ്രശേഖര്‍ റാവു തെലുങ്കാന നിയമസഭ പിരിച്ചു വിട്ടത്. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങളാണ് ടിആര്‍എസിനുള്ളത്. പ്രത്യേകിച്ച് അവരുടെ നേതാവ് ചന്ദ്രശേഖര്‍ റാവുവിന്.

വീണ്ടും ഭരണത്തില്‍

വീണ്ടും ഭരണത്തില്‍

സംസ്ഥാനത്ത് ഇപ്പോള്‍ കാര്യമായ ഭരണവിരുദ്ധ വികാരമൊന്നും നിലനില്‍ക്കുന്നില്ല. അതിനാല്‍ തന്നെ മികച്ച ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് വീണ്ടും ഭരണത്തില്‍ എത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളത്.

സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ

സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ

സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തി വിജയിച്ചതിന് ശേഷം പതിയേ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാം. തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്തേണ്ടി വരും. ഇത് പ്രചരണ വിഷയങ്ങള്‍ മാറ്റി മറിക്കുന്നതിന് ഇടയാക്കും. കൂടാതെ രണ്ട് തിരഞ്ഞെടുപ്പിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.

ജനപ്രിയ പദ്ധതികള്‍

ജനപ്രിയ പദ്ധതികള്‍

നിയമസഭ പിരിച്ചുവിട്ടാല്‍ കുറച്ചുനാളെങ്കിലും സംസ്ഥാനത്ത് കാവല്‍ മുഖ്യമന്ത്രിയായി താന്‍ തന്നെ തുടരേണ്ടി വരുമെന്ന് ചന്ദ്രശേഖര്‍ റാവു കണക്ക് കൂട്ടിയിരുന്നു. അത് യാതാര്‍ത്ഥ്യമാവുകയും ചെയ്തു. ഈ സമയത്ത് ജനങ്ങളെ സ്വാധീനിക്കാന്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍

നിലവിലെ പെരുമാറ്റച്ചട്ടത്തില്‍ കാവല്‍ സര്‍ക്കാറുകള്‍ക്ക് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ ചട്ടത്തില്‍ തിരുത്തുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയതോടെ ശരിക്കും വെട്ടിലായത് കെ ചന്ദ്രശേഖര റാവുവാണ്.

തിരഞ്ഞെടുപ്പ് നേരത്തേയാക്കല്‍

തിരഞ്ഞെടുപ്പ് നേരത്തേയാക്കല്‍

തിരഞ്ഞെടുപ്പ് നേരത്തേയാക്കല്‍, കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചു വിടുമ്പോള്‍ മുതല്‍ തന്നെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചത്. ഇതോടെ, തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ കാവല്‍ മന്ത്രിസഭയ്‌ക്കോ കേന്ദ്ര സര്‍ക്കാറിനോ പദ്ധതികള്‍ പ്രഖ്യാപിക്കാനാകില്ല.

ആദ്യം ബാധിക്കുന്നത് തെലുങ്കാനയെ

ആദ്യം ബാധിക്കുന്നത് തെലുങ്കാനയെ

ഫലത്തില്‍ ഈ തീരുമാനം ആദ്യം ബാധിക്കുന്നത് തെലുങ്കാനയെ ആണ്. പെരുമാറ്റ ചട്ടത്തില്‍ മാറ്റങ്ങല്‍ വരുത്തുമ്പോഴുണ്ടാകുന്ന നിയമപ്രശ്‌നങ്ങളെ നേരിടാനം കമ്മീഷന്‍ നടപടിയെടുത്തെന്നാണ് വിവരം. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ കാത്തിരിക്കേണ്ടതിനെല്ലാന്ന് കമ്മീഷന്‍ തീരുമാനം.

ജനങ്ങളെ സ്വാധീനിക്കാവുന്ന തരത്തില്‍

ജനങ്ങളെ സ്വാധീനിക്കാവുന്ന തരത്തില്‍

തെലുങ്കാനയില്‍ ഇതുവരെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടില്ലാത്തതിനാല്‍ പെരുമാറ്റച്ചട്ടത്തിന്റെ അഭാവത്തില്‍ കാവല്‍ മന്ത്രിസഭ ജനങ്ങളെ സ്വാധീനിക്കാവുന്ന തരത്തില്‍ നടപടി സ്വീകരിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു.

കോണ്‍ഗ്രസ്സിന് അനുഗ്രഹം

കോണ്‍ഗ്രസ്സിന് അനുഗ്രഹം

തെലുങ്കാനയില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കോണ്‍ഗ്രസ്സിനാവട്ടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം വലിയ അനുഗ്രഹമാവും. സിപിഐ, ടിഡിപി എന്നീപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഭരണമാറ്റം എന്ന സൂചന ശക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ടിആര്‍എസ് എംഎല്‍എമാരടക്കമുള്ള നിരവധി നേതാക്കാളാണ് കോണ്‍ഗ്രസ്സില്‍ എത്തിയത്.

English summary
election commission consider model code to kick when house dissolved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X