ഭിന്നതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് ഒറ്റക്കെട്ടായി

എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ തീരുമാനങ്ങളും മൂന്ന് അംഗങ്ങളും ഐക്യകണ്‌ഠ്യേനയാണ് എടുക്കുന്നത് എന്ന് പുതിയ പ്രസ്താവനയില്‍ കമ്മീഷന്‍ പറയുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍.

സന്ധുവും ജോഷിയും എസ്‌ഐആറുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ചു എന്നും ഇവര്‍ അറിയാതെയാണ് പല തീരുമാനങ്ങള്‍ കമ്മീഷന്‍ എടുത്തതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പിന്നാലെയാണ് കമ്മീഷന്റെ പ്രതികരണം. പുതിയ പ്രസ്താവന കമ്മീഷനിലെ മൂന്ന് അംഗങ്ങളും ഒരുമിച്ചല്ല പുറത്തിറക്കിയിരിക്കുന്നത് എന്നതും എടുത്തു പറയണം.

election commission-

എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കമ്മീഷന്‍ എടുത്ത തീരുമാനം ഏകകണ്‌ഠ്യേനയാണ്. ചര്‍ച്ചയുടെ ഭാഗമായി വ്യത്യസ്തമായ വീക്ഷണങ്ങളും നിരീക്ഷണങ്ങളും ഏത് സ്ഥാപനത്തിലും സ്വാഭാവികമാണ്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പുള്ള ചര്‍ച്ചയുടെ ഭാഗമാണിത്. തിരഞ്ഞെടുപ്പ് പ്രക്രിയ മെച്ചപ്പെട്ടതാക്കാന്‍ വേണ്ടിയുള്ള നിര്‍ദേശങ്ങളാണ് കമ്മീഷണര്‍മാര്‍ നല്‍കുക എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സമീപ മാസങ്ങളില്‍ നിരവധി തീരുമാനങ്ങള്‍ കമ്മീഷന്‍ എടുത്തിരുന്നു. നിര്‍ദേശങ്ങള്‍ പുറത്തിറക്കി, 40 പുതിയ കാര്യങ്ങള്‍ ആവിഷ്‌കരിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ടതും ഇതില്‍പ്പെടും. എല്ലാ തീരുമാനങ്ങളും ഐകകണ്‌ഠ്യേന എടുത്തതാണ്. എന്നാല്‍ കഴിഞ്ഞ പത്ത് മാസത്തെ ചില ആഭ്യന്തര കുറിപ്പുകളും നിരീക്ഷണങ്ങളും എടുത്ത് ഭിന്നതയുണ്ടെന്ന് പറയുന്നത് ശരിയല്ല. അത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്നും കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വിശദീകരിക്കുന്നു.

അതേസമയം, പുറത്തുവന്ന വാര്‍ത്തയില്‍ പറഞ്ഞ ഏതെങ്കിലും വിഷയം എടുത്തു പറഞ്ഞ് കമ്മീഷന്‍ തള്ളുന്നില്ല. ഫോം 6ല്‍ മാറ്റം വരുത്താന്‍ ആരാണ് അനുമതി നല്‍കിയത്, പശ്ചിമ ബംഗാളില്‍ വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ വീണ്ടും ചേര്‍ക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി 16 ലക്ഷത്തോളം അപ്പീല്‍ സമര്‍പ്പിക്കാന്‍ ആരാണ് അനുമതി നല്‍കിയത് എന്നും കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നില്ല.

ഇസിഐ നെറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം എന്ന രണ്ട് കമ്മീഷണര്‍മാരുടെ നിര്‍ദേശത്തിന് എന്തുകൊണ്ട് ഉത്തരം ലഭിക്കാതെ പോയി എന്നും കമ്മീഷന്‍ പ്രസ്താവനയില്‍ വിശദീകരിക്കുന്നില്ല. മെയ് മുതല്‍ ഓഗസ്റ്റ് വരെ കമ്മീഷന്റെ മൂന്ന് അംഗങ്ങളും എന്തുകൊണ്ട് ഒരുമിച്ച് യോഗം ചേര്‍ന്നില്ല എന്നതിനും മറുപടിയില്ല. വാര്‍ത്ത പുറത്തുവന്ന പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

കോണ്‍ഗ്രസ്, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ഗ്യാനേഷ് കുമാറിനെതിരെ രംഗത്തുവന്നു. അദ്ദേഹം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നും പുറത്താക്കണം എന്നുമാണ് ഇവരുടെ ആവശ്യം. ഡല്‍ഹി, ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യവും പ്രതിപക്ഷം ഉയര്‍ത്തി. രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ വ്യാഴാഴ്ച മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma