കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളുമായി സഹകരിക്കില്ല;തെര.കമ്മീഷന്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ഗൂഗിളുമായി ചേര്‍ന്ന് നടപ്പിലാക്കാനുള്ള പദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പുതിയ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതിയില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ പിന്മാറിയത്.

തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഗൂഗിളിലൂടെ ലഭ്യമാക്കുന്നത് ദേശ സുരക്ഷയെ ബാധിയ്ക്കുമെന്ന് ബിജെപി എംപി തരുണ്‍ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ നിന്ന് പിന്മാറിയത്.

Google

രാജ്യത്തെക്കുറിച്ചും പൗരന്മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ വിദേശ കമ്പനിയായ ഗൂഗിളില്‍ ലഭ്യമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, പേര് പരിശോധിയ്ക്കല്‍, പോളിംഗ് സ്‌റ്റേഷന്‍ ഗൂഗിള്‍ മാപ്പ് സംവിധാനത്തിലൂടെ കണ്ടെത്തുക എന്നിവയായുരുന്നു മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍.30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി സൗജന്യമായി നടപ്പിലാക്കാമെന്നാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരുന്നു.

English summary
Election Commission drops plan to partner Google
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X