കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം ആവര്‍ത്തിച്ചു!! ആ ചിഹ്നം രണ്ടു പേര്‍ക്കുമില്ല, നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റേത്

പാര്‍ട്ടി ചിഹ്നം മരവിപ്പിക്കുന്നത് ഇതു രണ്ടാം തവണ

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒ പനീര്‍ശെല്‍വം പക്ഷവും വി കെ ശശികല പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആര്‍ക്കും ജയം നേടാനായില്ല. ആര്‍ കെ നഗറില്‍ വരാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ എഐഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഇരുപക്ഷവും വാദിച്ചത്. ഈ ചിഹ്നത്തില്‍ മല്‍സരിക്കാന്‍ തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളൂവെന്നും ശശികല പക്ഷവും ഒപിഎസ് പക്ഷവും വാദിച്ചു. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇരുപക്ഷത്തിനും കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു.

രണ്ടു പേര്‍ക്കും വേണ്ട

രണ്ടിലയെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം രണ്ടു പേരും ഉപയോഗിക്കേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ഈ ചിഹ്നത്തെ മരവിപ്പിക്കുന്നതായും കമ്മീഷന്‍ പ്രഖ്യാപിച്ചു.

ഒപിഎസിന്റെ പ്രതികരണം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയുടെ പകര്‍പ്പ് ഇതുവരെ തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് തങ്ങള്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. അതിനു മുമ്പ് മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളൂവെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു.

താല്‍ക്കാലിക വിധിയെന്ന്

തിരഞ്ഞെടുപ്പ് കമ്മീഷന്റേത് താല്‍ക്കാലിക വിധി മാത്രമാണെന്നായിരുന്നു ശശികലയുടെ സഹോദരീ പുത്രനും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരന്റെ പ്രതികരണം. ഞങ്ങളാണ് യഥാര്‍ഥ എഐഡിഎംകെ. കമ്മീഷന്റെ വിധിയൊന്നും ഞങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തടസ്സമാവില്ല. നേരത്തേ പറഞ്ഞതു പോലെ വ്യാഴാഴ്ച തന്നെ പത്രിക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംവട്ടം

27 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എഐഡിഎംകയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുന്നത്. നേരത്തേ 1988ലും സമാനമായ സംഭവുമുണ്ടായിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ എംജിആറിന്റെ മരണത്തിനു ശേഷമായിരുന്നു ഇത്.

ജയലളിത x ജാനകി

ജയലളിതയും എംജിആറിന്റെ ഭാര്യ ജാനകിയുമാണ് അന്ന് രണ്ടിലയ്ക്ക് വേണ്ടി രംഗത്തുവന്നത്. ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇരുപക്ഷവും പരാതി നല്‍കിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ജയം ജയലളിതയ്ക്ക്

1989ലെ തിരഞ്ഞെടുപ്പില്‍ ജയലളിത വിഭാഗം പൂവന്‍ കോഴി ചിഹ്നത്തിലും ജാനകി വിഭാഗം രണ്ടു പ്രാവുകള്‍ ചിഹ്നത്തിലും മല്‍സരിച്ചു. ജയലളിത പക്ഷം തിരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയപ്പോള്‍ ജാനകി വിഭാഗത്തിന് നേടാായാത് ഒരു സീറ്റ് മാത്രമാണ്.

വീണ്ടും ഒന്നിച്ചു

1989 ഫെബ്രുവരിയില്‍ അഭിപ്രായവ്യാത്യാസങ്ങള്‍ പരിഹരിച്ചു ജയലളിത വിഭാഗവും ജാനകി വിഭാഗവും ഒന്നിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം പുനസ്ഥാപിക്കുകയും ചെയ്തു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ അനായാസ ജയവും സ്വന്തമാക്കി.

English summary
after a bitter fight between Pannerselvam and Sasikala Natarajan factions of the AIADMK over the party's symbol, the election commission chose to freeze the AIADMK's two leaves symbol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X