കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷനെതിര ബിജെപി, 2012ല്‍ കോണ്‍ഗ്രസിനെ സഹായിച്ചു, തുറന്നടിച്ച് ബിജെപി

2012ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചതില്‍ പക്ഷപാതം കാട്ടിയെന്നാണ് വിജയ് രുപാണി ആരോപിച്ചത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: 2012ലെ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ കേൺഗ്രസിന്റെ നിർദേശാനുസരണം തീരുമാനങ്ങളെടുത്തതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാതെ കമ്മീഷൻ ബിജെപി സഹായിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഗുജറാത്ത് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഒരു പശുവിന്<span class=200 രൂപ ഫീസ് നൽകണം, മുസ്ലീം കർഷകന്റെ പശുക്കളെ ബിജെപി നേതാവ് പിടിച്ചെടുത്തു" title="ഒരു പശുവിന്200 രൂപ ഫീസ് നൽകണം, മുസ്ലീം കർഷകന്റെ പശുക്കളെ ബിജെപി നേതാവ് പിടിച്ചെടുത്തു" />ഒരു പശുവിന്200 രൂപ ഫീസ് നൽകണം, മുസ്ലീം കർഷകന്റെ പശുക്കളെ ബിജെപി നേതാവ് പിടിച്ചെടുത്തു

vijay roopani

ബംഗ്ലാദേശിലും രക്ഷയില്ല, റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആക്രമണം, നാലു പേർ മരിച്ചു, കാരണം..ബംഗ്ലാദേശിലും രക്ഷയില്ല, റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആക്രമണം, നാലു പേർ മരിച്ചു, കാരണം..

2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ, കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളാണ് വിജയ് രൂപാണി ഉന്നയിച്ചിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചതിൽ പക്ഷാപാതം കാട്ടിയെന്ന് വിജയ് രൂപാണി ആരോപിച്ചു.

കോൺഗ്രസിന്റെ നിർദേശത്തിൽ പ്രവർത്തിച്ചു

കോൺഗ്രസിന്റെ നിർദേശത്തിൽ പ്രവർത്തിച്ചു

2012 ൽ കോൺഗ്രസിന്റെ നിർദേശ പ്രകാരം പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചതില്‍ പക്ഷപാതം കാട്ടിയെന്നാണ് വിജയ് രുപാണി ആരോപിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം നല്‍കാതെ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശാനുസരണം പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു

 83 ദിവസം പെരുമാറ്റചട്ട ലംഘനം

83 ദിവസം പെരുമാറ്റചട്ട ലംഘനം

2012ല്‍ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. 83 ദിവസമാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നത്. ഇതുമൂലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു ആരോപണം.

രൂപാണിയുടെ ആരോപണത്തെ തള്ളി കമ്മീഷൻ

രൂപാണിയുടെ ആരോപണത്തെ തള്ളി കമ്മീഷൻ

രൂപാണിയുടെ ആരോപണത്തിനെതിരെ അന്നത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വിഎസ് സമ്പത്ത് രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ കമ്മീഷന്‍ ഒരിക്കലും വിട്ടുവീഴ്ച നടത്തിയിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അനീതിയാണെന്നു അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ഹിമാചൽ തിരഞ്ഞെടുപ്പ്

ഗുജറാത്ത് ഹിമാചൽ തിരഞ്ഞെടുപ്പ്

ഗുജറാത്ത് , ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഹിമാചലൽ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെങ്കിലും ഗുജറാത്തിലേത് പ്രഖ്യാപിച്ചിരുന്നില്ല. അതെസമയം വോട്ടെണ്ണൽ തീയതി പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനത്തിനോടനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിക്കാത്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബിജെപിക്കു വേണ്ടി കമ്മീഷൻ പരോക്ഷമായി പെരുമാറുന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.

കമ്മീഷന്റെ തീരുമാനം ആശങ്കപ്പെടുത്തുന്നു

കമ്മീഷന്റെ തീരുമാനം ആശങ്കപ്പെടുത്തുന്നു

വോട്ടെണ്ണല്‍ തീയതി പ്രഖ്യാപിച്ചിട്ടും വോട്ടെടുപ്പ് തീയതി പുറത്തുവിടാത്തതില്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷിയും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വികാരത്തിനെതിരാണെന്നും ഇത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
THE ELECTION Commission (EC) got caught in a political slugfest on Sunday with Gujarat Chief Minister Vijay Rupani accusing the poll panel of acting at the behest of the Congress ahead of the last state elections in 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X