കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കറെയ്ക്ക് തീപ്പന്തം.. ഷിന്‍ഡെയ്ക്ക് തിരിച്ചടി; ശിവസേന വിഭാഗങ്ങള്‍ക്ക് പുതിയ പേരായി

Google Oneindia Malayalam News

മുംബൈ: ശിവസേനയിലെ അധികാര തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം. ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലികമായി പേര് അനുവദിച്ചു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നവും അനുവദിച്ചിട്ടുണ്ട്.

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തോട് നാളെ തന്നെ ചിഹ്നങ്ങളുടെ ഓപ്ഷന്‍ സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഉപതെരഞ്ഞെടുപ്പിലും നിലവിലെ തര്‍ക്കത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പേരും ചിഹ്നവും ഇരുകക്ഷികള്‍ക്കും ഉപയോഗിക്കാം.

1

കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ചകർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച

ഉദ്ധവ് താക്കറെ വിഭാഗം ഇനി ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാണ് അറിയപ്പെടുക. ജ്വലിക്കുന്ന പന്തമാണ് താക്കറെ വിഭാഗത്തിന്റെ ചിഹ്നം. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ബാലാസാഹെബാഞ്ചി ശിവസേന എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അതേസമയം ഷിന്‍ഡെ വിഭാഗം നല്‍കിയ ചിഹ്നങ്ങളുടെ ഓപ്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചില്ല.

2

മതപരമായ അര്‍ത്ഥങ്ങള്‍ ചൂണ്ടിക്കാട്ടി 'ത്രിശൂല്‍', 'ഉദയ സൂര്യന്‍', 'ഗദ' എന്നീ ചിഹ്നങ്ങള്‍ അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ഉദ്ധവ് താക്കറെയും ഏക്നാഥ് ഷിന്‍ഡെയും നയിക്കുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ശിവസേനയുടെ 'അമ്പും വില്ലും' ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച മരവിപ്പിച്ചിരുന്നു.

വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍

3

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പുതിയ പാര്‍ട്ടി ചിഹ്നവും പേരും തങ്ങളുടെ വിജയമാണ് എന്ന് ഉദ്ധവ് താക്കറെ വിഭാഗം പറഞ്ഞു. 'ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പേരുകള്‍ - ഉദ്ധവ് ജി, ബാലാസാഹെബ്, താക്കറെ -എന്നിവ നിലനിര്‍ത്താനായി, പുതിയ പേര് അനുവദിച്ചതിന് ശേഷം ഭാസ്‌കര്‍ ജാദവ് പറഞ്ഞു.

'കൊമ്പനും അസുരനും വേണ്ട... ആനവണ്ടിയുണ്ടല്ലോ'; വിനോദയാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയെ കൂട്ടുപിടിച്ച് ഒരു സ്‌കൂള്‍'കൊമ്പനും അസുരനും വേണ്ട... ആനവണ്ടിയുണ്ടല്ലോ'; വിനോദയാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയെ കൂട്ടുപിടിച്ച് ഒരു സ്‌കൂള്‍

4

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പുതിയ തിരഞ്ഞെടുപ്പ് ചിഹ്നം വരും ദിവസങ്ങളില്‍ 'വലിയ വിപ്ലവം' കൊണ്ടുവരുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ചാണ് ഏക്‌നാഥ് ഷിന്‍ഡെ ബി ജെ പിയോടൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അധികാര തര്‍ക്കം ഉടലെടുത്തത്.

English summary
Election Commission has approved names for both factions of the Shiv Sena and allows symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X